നടി പ്രിയ വാര്യര്‍ക്ക് വയസ്സ് 23 തികഞ്ഞിരിക്കുന്നു അതിന്റെ ആഘോഷമാണ് ഇങ്ങനെയൊക്കെ…..

സമയം നല്ലതാണ് അതുകൊണ്ടു തന്നെ ആഗ്രഹിച്ചതിലും ഉയരങ്ങളിലെത്താന്‍ കഴിഞ്ഞ മലയാള നടിയാണ് പ്രിയാവാര്യര്‍ ഒരു സിനിമയിലെ കണ്ണിലെ കളികളിലൂടെ ജനഹൃദയങ്ങളിലെത്തിയ അവര്‍ പിന്നെ നേരെ ബോളിവുഡിലാണ് എത്തിയത് ഇന്നവര്‍ പ്രശസ്തയാണ് മലയാളികള്‍ക്ക് മാത്രമല്ല പല ഭാഷകളിലും ആരാധകരുള്ള നടിയായി മാറിയ പ്രിയ വാരിയറുടെ 23ാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സണ്‍ ആണ് വീഡിയോ പങ്കുവച്ചത്.
നടന് റംസാന്, ജോര്‍ജ് കോര, ഗോപിക രമേശ്, സര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി പേര് പ്രിയയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയിരുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സ് ആണ് പ്രിയ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. സര്‍ജാനോ ഖാലിദ് ആണ് നായകന്. പ്രിയക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. FC