ബാലയുടെ പിറന്നാളിന് എലിസബത്തുമില്ല.. ഉള്ളതിവര്മാത്രം.. ഒരുക്കങ്ങള്‍ അര്‍ച്ചനയുടേത്.. പിന്നെ സുഹൃത്തുക്കളും…
മകള്‍ വിളിക്കാത്തതിന്റെ ദുഃഖം ബാല പറഞ്ഞിരുന്നു.. ഒരു മെഴുകുതിരി പോലെ ഉരുകുകയാണ് താരം.. പിറന്നാള്‍ ഇത്രത്തോളം ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങിയത്. അര്‍ച്ചനയെന്ന ബാലയുടെ സുഹൃത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. ‘ജീവിതത്തില്‍ ഒരേയൊരു കാര്യമെ ഞാന്‍ പഠിച്ചിട്ടുള്ളു.’ ‘ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്ക്കുന്ന പത്ത് പേര് മതിയെന്നതാണത്. സ്നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല. ഈ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാന്‍ എന്നോ മരിച്ചതാണ്…. പതിനേഴാമത്തെ വയസില്‍ മരിച്ചതാണ്.’ ‘മരിച്ചുപോയ മകന്റെ മുഖച്ഛായ…’; ആ അമ്മയുടെ സങ്കടത്തിന് ആശ്വാസം പകര്‍ന്ന് ബിഗ് ബോസ് താരം വിഷ്ണു ജോഷി.
‘ഇന്ന് ഈ പിറന്നാള്‍ തന്ന ദൈവത്തിന് നന്ദി പറയുന്നു. എന്റെ കമ്മിറ്റ്മെന്റ്സെല്ലാം ദൈവത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ നിങ്ങള്‍ അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തില്‍ ദൈവം വന്ന് നില്ക്കും നിങ്ങളെ സ്നേഹിക്കുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും നില്ക്കും.’ ‘എന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളെ വൈകാതെ അറിയിക്കും’, എന്നാണ് ബാല പറഞ്ഞത്. എനിക്ക് ബന്ധങ്ങളില്ലെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഇവരെല്ലാം എന്റെ ബന്ധങ്ങളാണ് എന്നാണ് പിറന്നാള്‍ ആഘോഷ വീഡിയോ പങ്കിട്ട് ബാല പറഞ്ഞത്. ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബാലയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിച്ചത്. FC