വീണ്ടും വധുവായി വീണ അണിഞ്ഞത് നൂറിലേറേ പവന്.. വരനെ നോക്കരുത് സ്വര്‍ണവും സാരിയും ഭംഗിയും നോക്കുക…
അഭിനേത്രി എന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയും ഗായികയായുമെല്ലാം തിളങ്ങിയ വീണക്ക്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടികൊടുത്ത താരം ആര് ജെ അമനെ പ്രണയിച്ച് വിവാഹംകഴിച്ചതാണ് ഇവര്ക്കൊരുമകനുണ്ട്, ഇടക്ക് ബന്ധം വേര്‍പിരിഞ്ഞതും താരം തന്നെയാണ് അറിയിച്ചത്. രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളെല്ലാം ചിരിച്ചു തള്ളിയ നടി ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്ക്കുന്ന ഏതാനും ചിത്രങ്ങള്‍ വീഡിയോ ആക്കി പങ്കുവച്ചിരിക്കുകയാണ്. ‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്.
രണ്ടാം വിവാഹമായോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍. അതേസമയം ആരാണ് വരന് എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്.സെലിബ്രിറ്റി ഡിസൈനറായ നിഥിന് സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേര് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. അടുത്തിടെ മകന് അമ്പാടി മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവെച്ചിരുന്നു. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സുഭദ്രം എന്ന പരമ്പരയിലൂടെയാണ് അമ്പാടിയുടെ അരങ്ങേറ്റം. FC