ഭാര്യയുമായി രക്ത ബന്ധമില്ല അച്ഛനെയും അമ്മയെയും വേറെകിട്ടില്ല.. വൈകാരികമായി നടന് ബാല.. വിവാഹ ബന്ധത്തില്‍…
വളരെ ചെറിയകാര്യങ്ങള്‍ക്കു പോലും നെര്വസാകുന്ന നടനാണ് ബാല അത് തെളിയിക്കുന്നത് അദ്ദേഹത്തിന്റെ എളിമയും ഹൃദയത്തിന്റെ മൃദുലതയുമാണ് ഭാര്യ എലിസബത്തിനൊപ്പം ബാല ഒരു വീഡിയോ ചെയ്തിരിക്കുന്നു അതില്‍ പറയുന്നത്.. ‘എല്ലാ വിവാദങ്ങള്‍ക്കും പിന്നിലുള്ള യഥാര്‍ത്ഥ സത്യം’ എന്ന ക്യാപ്ഷനോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാലയും ഭാര്യയും ചേര്‍ന്ന് ‘രാസാത്തി’ എന്ന ഗാനം ആലപിച്ചു പിന്നാലെ ഒരു കഥയും ബാല പറയുകയുണ്ടായി.
ഭാര്യാ-ഭര്‍തൃ ബന്ധത്തെക്കുറിച്ചാണ് ബാല സംസാരിച്ചത്. ബന്ധങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും ബാല പറഞ്ഞു. അങ്ങനെ മാറുന്ന ബന്ധങ്ങളില്‍ പുറത്തു നിന്നുള്ള ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും താരം അഭിപ്രായപ്പെട്ടു. ‘ഒരു സ്റ്റേജില്‍ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ-ഭര്‍തൃ ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ഞാനും ഇക്കാര്യം പണ്ട് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ബന്ധമാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍. അമ്മ, അച്ഛന്, സഹോദരന്, സഹോദരി ഇവരൊക്കെ തമ്മില്‍ രക്തബന്ധമുണ്ട്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും എന്ന് പറയുമ്പോള്‍ രക്തബന്ധമില്ല. ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാന്‍ അര്‍ഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകും. ഞാന്‍ ഈ പറയുന്നത് ജനറല്‍ ആയി എടുത്താല്‍ മതി.
ആ പാട്ടിന്റെ അര്‍ഥം ഇതാണ്. ജീവിതത്തില്‍ നമ്മുടെ അമ്മ പോയാലും, അച്ഛന് പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് വേറെ ഒരാളെ കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങള്‍ ഇങ്ങനെ മാറ്റിക്കൊണ്ടേയിരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇല്ലെന്ന് പറയാന്‍ ആകില്ല. പക്ഷേ അങ്ങനെ മാറുന്ന ബന്ധങ്ങളിലും പുറത്തുനിന്നും കാണുന്ന ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ’, -ബാല പറഞ്ഞു FC