സീരിയല്‍ നടന് ദീപന് കുഞ്ഞു പിറന്നു… ആണ്‍കുഞ്ഞിനെ ആരാധകരെ കാണിച്ച് താരം…..
മൃദുലക്ക് പെണ്‍കുഞ്ഞ്, ദീപന് ആണ്‍കുഞ്ഞ്… സന്തോഷത്തിന്റെ ദിനങ്ങളാണ് നടനും അവതാരകനയുമായ ദീപന് മുരളിക്ക് ആണ്‍കുഞ്ഞ് പിറന്നു. ആശുപത്രിക്കിടക്കയിലുള്ള ഭാര്യ മായയ്ക്കു സമീപത്ത് കുഞ്ഞിനെയുമെടുത്ത് നില്ക്കുന്ന ചിത്രം ദീപന് സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ദീപന് ഇക്കാര്യം അറിയിച്ചത്.
മൂത്തമകള്‍ മേധസ്വിയും ചിത്രത്തിലുണ്ട്. മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപന്, മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു. വിവിധ ഷോകളുടെ അവതാരകനായും തിളങ്ങി. 2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്. 2019 ജൂലൈ 19ന് മകള്‍ മേധസ്വി ജനിച്ചത്. അമ്മക്കും കുഞ്ഞിനും ആയൂരാരോഗ്യ സൗഖ്യം നേരുന്നു. FC