അവസാനം നടി വീണ നായരുടെ വിവാഹമോചനം സത്യമായി.. ഭര്‍ത്താവുതന്നെ പോസ്റ്റില്‍ പറയുന്നു……
ഊഹാപോഹങ്ങള്‍ മാറിമറിഞ്ഞു കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.. അവര്‍ പിരിയരുതെന്ന് ഞങ്ങളും ആശിച്ചു കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചു ഒരു പരിപാടിക്കെത്തിയപ്പോള്‍ അത് സംബന്ധിച്ചു നല്ല രീതിയില്‍ വാര്‍ത്തയും കൊടുത്തു…
എന്നാല്‍ അന്തിമ വിധി വന്നിരിക്കുകയാണ് നടി വീണയുടെ ഭര്‍ത്താവും ആര് ജെ യുമായ അമന് പോസ്റ്റിട്ടിരിക്കുന്നു, പലരും പലതും പറയുന്നു കേള്‍ക്കുന്നു അത് സത്യമാണ്, ഭാര്യയും നടിയുമായി വീണ നായരുമായി വേര്‍പിരിഞ്ഞെന്ന് വ്യക്തമാക്കി അമന്. എന്നാല്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. വിവാഹമോചനത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്നും അമന് കുറിച്ചു.
ദുബായില്‍ റേഡിയോ ജോക്കിയാണ് അമന്. 2014ല്‍ ആയിരുന്നു വീണ നായരുമായുള്ള വിവാഹം. ഇവര്‍ക്ക് ഒരു മകനുണ്ട്. അമന് പങ്കുവച്ച കുറിപ്പ് വായിക്കാം;
കഴിഞ്ഞ അദ്ധ്യായം വായിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ പുതിയ അദ്ധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, ആളുകള്‍ കൂടുതല്‍ കഥകള്‍ മെനയാതിരിക്കാന്‍ ഇക്കാര്യത്തില്‍ വരുത്താന്‍ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ മകനെ ആലോചിച്ച് ഞങ്ങള്‍ക്ക് ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അതൊരു കാരണമാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോള്‍ കഠിനമാകും. നമ്മള് അപ്പോള്‍ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നല്‍കണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു. എന്നാണ് ആര്‍ജെ അമന് പറയുന്നത്. FC