സീരിയല്‍ നടന് ദീപേഷ് മരിച്ചു 41 വയസ്സ്, മുഴുവന്‍ സമയം ജിമ്മില്‍.. ഞെട്ടല്‍ മാറാതെ താരങ്ങള്‍….

ആരോഗ്യം നോക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ആള്, ആരുവിളിച്ചാലും വ്യായാമം കഴിഞ്ഞേ ബാക്കിയുണ്ടായിരുന്നുള്ളു അതുകൊണ്ടു തന്നെ ആദ്യമാരും വിശ്വസിച്ചില്ല. സീരിയല്‍ നടന് ദീപേഷ് ഭാനിന്റെ മരണം സമ്മാനിച്ച ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല.
നാല്പത്തിയാറാം വയസ്സില്‍ കന്നഡ നടന് പുനീത് രാജ്കുമാര്, നാല്പതാം വയസ്സില്‍ ബോളിവുഡ്, സീരിയല്‍ നടന് സിദ്ധാര്‍ഥ് ശുക്ല എന്നിവര്‍ക്കു പിന്നാലെ നാല്പത്തിയൊന്നുകാരനായ ദീപേഷ് ഭാനും അകാലത്തില്‍ മരിച്ചുവെന്ന വാര്‍ത്ത ഹൃദയവേദനയോടു കൂടിയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ ദീപേഷ് ഭാനിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ‘
41 വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. ഇനിയും ഒരുപാട് മികച്ച വേഷങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഇത്രയും നേരത്തേ യാത്ര പറയുമെന്നു ഒരിക്കല്‍ പോലും കരുതിയില്ല. ശരീരസൗന്ദര്യം നോക്കുന്നതില്‍ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മില്‍ ചെലവഴിച്ചു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഭക്ഷണം ഒഴിവാക്കുന്നതിനെതിരെ പലപ്പോഴും ഞാന്‍ ശകാരിച്ചിരുന്നു. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഇടക്കാലത്ത് ശരീരഭാരം വര്‍ധിച്ചതില്‍ ദീപേഷ് അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്തു. മണിക്കൂറുകള്‍ ജിമ്മില്‍ ചെലവഴിച്ച ശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഒരു ഓവര്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണു.
വീട്ടില്‍നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി’- എന്നാണ് ദീപേഷ് ഭാനിന്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖ് പറയുന്നത്. ‘ഭാബിജി ഘര്‍ പര് ഹേ’ എന്ന സീരിയലിലെ ‘മല്‍ഖാന്‍’ എന്ന കഥാപാത്രത്തിലൂടെയാണ് ദീപേഷ് പ്രശസ്തിയിലേക്കുയര്‍ന്നത്. ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വര്‍ഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു.
‘താരക് മേത്താ കാ ഊല്‍ത്താ ചാഷ്മ’, ‘മേ ഐ കം ഇന്‍ മാഡം’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗണ്’, ‘കോമഡി ക്ലബ്’, ‘ഭൂത്വാല’, ‘എഫ്ഐആര്‍’, ‘ചാംപ്’, ‘സണ്‍ യാര് ചില് മാര്‍’ എന്നീ ടിവി ഷോകളുടെ ഭാഗമായിരുന്നു ദീപേഷ്. സമ്പാദിച്ച ആരോഗ്യം നാല്പത്തിയൊന്നാം വയസ്സില്‍ മരണത്തിനുമുന്നില്‍ അടിയറവുവെച്ചത് വല്ലാത്തൊരു ദുഃഖമായി… ആദരാഞ്ജലികളോടെ. FC