വ്യായാമത്തിനിടെ തലയിടിച്ചുവീണു, കഴുത്തിന് ഗുരുതര പരിക്ക് നടന് ദിഗന്ത് ആശുപത്രിയില്‍…….

ആരോഗ്യം ദൃഢമായിരിക്കണം, അതിനു വ്യായാമം കൂടിയേതീരൂ അതിനിടയിലാണ് യുവ നടന് ഗുരുതര പരുക്കേല്‍ക്കുന്നത്,
കന്നഡ നടന് ദിഗന്തിനാണ് വ്യായാമത്തിനിടെ പരിക്കേറ്റത്. ഗോവയില്‍ ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് അവധിയാഘോഷിക്കെനെത്തിയപ്പോഴാണ് പ്രതീക്ഷിക്കാത്ത അപകടം നടന്നത്, ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് വ്യായാമത്തിന്റെ ഭാഗമായി കായികാഭ്യാസത്തിലേര്പ്പെടുമ്പോള് തലയിടിച്ച് വീണുപോയത്.
കഴുത്തിന് സാരമായി പരിക്കേറ്റ ദിഗന്തിനെ ഉടന്‍ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടുന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടിയന്തരമായി സ്വകാര്യ ജെറ്റ് വിമാനം എര്‍പ്പെടുത്തിയാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നത്. നായകവേഷത്തിലുള്പ്പെടെ 35-ഓളം സിനിമകളില്‍ അഭിനയിച്ച നടനാണ് ദിഗന്ത്. വേഗം സുഖപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു FC