എസ് പി ബി ക്ക് പിന്നാലെ ജൂനിയര്‍ എസ് പി ബി യും മരിച്ചു, നല്ല ശബ്ദങ്ങള്‍ നിലക്കുന്നു ആരാധകരും വിഷമത്തില്‍……

തീരെ പ്രതീക്ഷിക്കാത്ത മരണം അതിന്റെ ഞെട്ടലിലാണ് ഗാനാസ്വാദകര്‍ ആദ്യം എസ് പി ബി യെ നഷ്ടപെട്ടു, അതിന്റെ ദുഃഖം മലയാളികള്‍ ജൂനിയര്‍ എസ് പി ബി ആയിരുന്ന ഗായകന് മനോജ് കുമാറിന്റെ ഗാനങ്ങളിലൂടെ മറികടക്കുകയായിരുന്നു. എസ് പി ബി യുടെ ഗാനങ്ങള്‍ അതേപോലെ പാടിയ മനോജ് കുമാറിന് സ്നേഹത്തോടെ ആരാധകര്‍ നല്കിയ പേരായിരുന്നു ജൂനിയര്‍ എസ് പി ബി എന്നത്.
എന്നാല്‍ അദ്ദേഹവും വിടവാങ്ങിയിരിക്കുന്നു 50 വയസായിരുന്നു കോഴിക്കോട് ആനക്കുളം പരേതനായ കിഴക്കയില്‍ ബാലകൃഷ്ണന്റെ മകനായ മനോജ് കുമാര്‍ മൂന്ന് പതിറ്റാണ്ടിലേറെയായി എസ് പി ബി യുടെ ഗാനങ്ങളുമായി സ്വദേശത്തും വിദേശത്തുമായി പല വേദികളിലും മനോഹരമായി ആലപിച്ചു കൊണ്ടേയിരുന്നത്..
എന്നാല്‍ ഇന്നലെ വന്ന അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത എല്ലാവരെയും വലിയ ദുഃഖത്തിലാഴ്ത്തി.. ചെറുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അധ്യാപികയായ ശ്രീലതയാണ് ഭാര്യ, മകന് അര്ജുന്, സ്വര്‍ഗ്ഗം പൂകിയ മനോജ് കുമാറിന്, ജൂനിയര്‍ എസ് പി ബി ക്ക് ആദരാഞ്ജലികള്‍ FC