നടി മാനവയെ ടാക്സി ഡ്രൈവര്‍ കയറിപ്പിടിച്ചു.. പേടിച്ചരണ്ട നടിയുടെ നിലവിളിയാണ് രക്ഷയായത് …….
ഏറ്റവും സുരക്ഷിതമായ യാത്ര തേടിയാണ് യൂബര്‍ ടാക്സി വിളിച്ചതും അതില്‍ കയറിപ്പോയതും, എന്നാല്‍ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്തതാണ്. നടിയും സംവിധായികയുമായ മാനവ നായികിനെ യൂബര്‍ ഡ്രൈവര്‍ അപമാനിച്ചതായി പരാതി. തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ മാനവ തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.
ശനിയാഴ്ചയാണ് സംഭവം. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും രാത്രി 8.15ന് ബുക്ക് ചെയ്ത ക്യാബില്‍ നിന്നുമാണ് ദുരനുഭവമുണ്ടായത്. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ഇയാള്‍ ഫോണില്‍ സംസാരിച്ചതായും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതായും പോസ്റ്റില്‍ പറയുന്നു. ട്രാഫിക് സിഗ്നല്‍ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസിന്റെയടുത്ത് ഇദ്ദേഹം കയര്‍ത്തെന്നും ഇതിലിടപെട്ട നടിയുടെയടുത്ത് മോശമായി പെരുമാറിയതായും മാനവ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
അമിതവേഗത്തില്‍ വാഹനമോടിച്ച് ഭയപ്പെടുത്താന്‍ ശ്രമിച്ചെന്നും ബൈക്കിലും റിക്ഷയിലുമെത്തിയ മൂന്ന് പേര് ചേര്‍ന്നാണ് തന്നെ സംരക്ഷിച്ചതെന്നും അവര്‍ അറിയിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടതായും ഉടനടി നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് നാംഗ്രേ പാട്ടീല്‍ മാനവയുടെ പോസ്റ്റിനു മറുപടി നല്കി. അതെ നീതി അവര്‍ അര്‍ഹിക്കുന്നു അതിനുവേണ്ട നടപടികള്‍ക്ക് കാലതാമസം ഉണ്ടാകരുത്. FC