ഇപ്പൊത്തന്നെ ആറുമാസം ഇങ്ങനെ വളര്‍ന്നാല്‍ കോളേജില്‍ പോകാനാകും, നടി കാജല്‍ അഗര്‍വാള്‍ കുഞ്ഞിനെ…..
അമ്മ സ്നേഹത്തിന് അതിരുകളില്ല ആരാധകരുടെ പ്രിയതാരം കാജല്‍ അഗര്‍വാള്‍ ലോക്ഡൗണ്‍ സമയത്താണ് വിവാഹിതയായത് ശേഷം അവര്‍ക്ക് ഒരു മകനാണ് പിറന്നത് മകന്റെ വളര്‍ച്ചയില്‍ ആനന്ദിക്കുകയാണ് താരം.
ഇപ്പോള്‍ മകനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. മകന് നീല്‍ കിച്ലുവിന് ആറ് മാസം പൂര്‍ത്തിയായതിന്റെ ആഘോഷത്തിലാണ് താരവും കുടുംബങ്ങളും അപ്പോഴാണ് ഈ വൈകാരികമായ കുറിപ്പു പങ്കുവെച്ചത്. മകന്റെ സുന്ദരമായ ചിത്രവും കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ആറു മാസങ്ങള്‍ ഇത്രയും വേഗം കടന്നു പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെയായിരുന്ന യുവതിയില്‍ നിന്ന് കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്’. കാജല്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മകനെ പരിചരിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച്ച വരുത്തില്ലെന്നും നീലുമായുള്ള കുഞ്ഞുനിമിഷങ്ങള്‍ ഇത്രത്തോളം ആസ്വദിക്കുമെന്ന് താന്‍ കരുതിയില്ലെന്നും താരം പറഞ്ഞു. നീല്‍ ആദ്യമായി മുട്ടിലിഴഞ്ഞതിനെ പറ്റിയും ആദ്യമായി പനി പിടിച്ചതും ആദ്യമായി കടലു കണ്ടതും ആദ്യമായി ഭക്ഷണം രുചിച്ചതുമൊക്കെ കാജല്‍ ഓര്‍ത്തെടുക്കുന്നു. സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നുവെന്ന് ആശ്ചര്യപ്പെടുന്ന കാജല്‍ ഇങ്ങനെയാണെങ്കില്‍ മകന് അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ എന്നും തമാശയായി പറയുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നല്‍കുന്നതുമായ ജോലിയാണിതെന്നും നീലിന്റെ അമ്മയായിരിക്കുക എന്ന ഉത്തരവാദിത്വം ദൈവാനുഗ്രഹമാണെന്നും കാജല്‍ പറയുന്നു. FC