46ാം വയസ്സില്‍ ഈ നടനും മരിച്ചിരിക്കുന്നു-അഭിനയിക്കേണ്ട സിനിമകള്‍ ബാക്കി.
ദു:ഖ വാര്‍ത്തകള്‍ തന്നെ സിനിമയില്‍ നിന്ന് ഒരു നടന് കൂടി ഇല്ലാതായിരിക്കുന്നു.ബോളിവുഡിന് വിശ്വസിക്കാന്‍ കഴിയുന്നില്ല.നടന് ഫറാസ്ഖാനാണ് 46 വയസ്സിന്റെ ചെറുപ്രായത്തില്‍ മരണപ്പെട്ടിരിക്കുന്നത്.1974 ജൂലൈ 11ന് മുംബൈയിലായിരുന്നു ജനനം.ഇന്നലെ മരണം ബാംഗ്ളൂരുവിലും. 1989ല്‍ സല്മാന്ഖാന് ഹിറ്റാക്കിയ മെനേ പ്യാര് കിയ എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടത് ഫറാസ്ഖാനായിരുന്നു.
എന്നാല്‍ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു.ആ ഗ്യാപ്പില്‍ കയറിയ സല്മാന്ഖാന് താരമായി.ഫറേബ്, മെഹന്തി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് ഫറാസ്ഖാനെയും ഹിറ്റാക്കിയത്.90 മുതല്‍ 2000 വരെ നിറഞ്ഞ് നിന്ന അദ്ദേഹം
പിന്നെ മിനി സ്ക്രീനിലേക്ക് ചുവട് മാറ്റി.നടന് യൂസഫ് ഖാന്റെ മകനായ ഫറാസ്ഖാന് ടി.വി. പരമ്പരകളിലെ നിത്യ ഹരിത മുഖമായിരുന്നു.46ാം വയസ്സില്‍ താരവും വിടവാങ്ങിയിരിക്കുന്നു.ആദരാഞ്ജലികളോടെ..
ഫിലീം കോര്‍ട്ട്.