പിണറായി സാരി ധരിക്കും, മുനീറും പുരുഷ അനുയായികളും പര്‍ദ ധരിക്കണം പുരോഗമനം.. നടന് ഹരീഷ് പേരടി…..
സ്കൂള്‍ യൂണിഫോം ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരേ പോലെയാക്കിയതില് പ്രതിഷേധിച്ച മുന്‍മന്ത്രി എംകെ മുനീറിനെതിരെ തിരിഞ്ഞിരിക്കുകയാണ് നടന് ഹരീഷ് പേരടി. പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്.
ഇനി മുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന് എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’, മുനീര്‍ ചോദിക്കുന്നു. അതിനും ചേര്‍ത്ത് ഹരീഷ് മറുപടി പറയുന്നത് ‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എം.കെ മുനീര്‍…പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്…പുരോഗമനപരമാണ്…പക്ഷെ അതിനുമുമ്പ് മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവും…മാതൃകാപരമാവും…എന്നാണ് FC