നടന് ലാലു അലക്സിന്റെ അമ്മ മരിച്ചു, ആശ്വാസവാക്കുകളുമായി മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപിയടക്കമുള്ള താരങ്ങള്‍…..
ഒരു മനുഷ്യന്റെ കരുത്താണ് അമ്മ, എല്ലാം പൊറുക്കാനും മറക്കാനും കെട്ടിപിടിച്ചാശ്വസിപ്പിക്കാനും എന്നും കുടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേ ഒരു വ്യക്തി അമ്മമാത്രമാണ്. അമ്മയുടെ വേര്‍പാടിന്റെ ദുഃഖത്തിലാണ് മലയാളികളുടെ ഇഷ്ടനടന് ലാലു അലക്സ്.
ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി വിടവാങ്ങിയിരിക്കുകയാണ് 88 വയസ്സായിരുന്നു അന്തരിച്ചു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ് അന്നമ്മ, ലാലു അലക്സിനെ കൂടാതെ പരേതയായ ലൗലി, ലൈല, റോയ് എന്നിവരാണ് മക്കള്‍, സംസ്കാരം വ്യാഴം 2.30ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍, താരത്തിന്റെ മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് മോഹന്‍ ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ദിലീപ് മഞ്ജുവാര്യര്‍ അടക്കമുള്ള താരങ്ങള്‍ അനുശോചന സന്ദേശമയച്ചു. ആദരാഞ്ജലികളോടെ FC