മലയാള നടിയുമായി ബന്ധം നടന് വിജയ് നിലവിലെ ഭാര്യയെ…. പുതിയ വാര്‍ത്ത….
പുതിയ സിനിമയായ വാരിസിന്റെ (Varisu) റിലീസിനായി കാത്തിരിക്കുകയാണ് നടന് വിജയ് മുന്ചിത്രങ്ങള് വേണ്ടത്ര വിജയം കൈവരിക്കനാവാതെ തിയേറ്ററുകളില്‍ നിന്ന് പോയെങ്കിലും റൈറ്റ്സ് വില്‍പ്പനയിലൂടെ വാണിജ്യവിജയം നേടിയിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. എന്നാല്‍ സിനിമയേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടന്റെ സ്വകാര്യ ജീവിതമാണ്.
ശ്രീലങ്കയില്‍ നിന്നുള്ള സംഗീത സ്വര്‍ണലിംഗമാണ് വിജയ്യുടെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. ഈയിടെ ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നടന് ഭാര്യയെ കൂടാതെ എത്തി എന്ന് പലയിടത്തും ചര്‍ച്ചാ വിഷയമായിരുന്നു. ഇവര്‍ വിവാഹമോചനം നേടിയോ എന്നും അഭ്യൂഹങ്ങളുയര്‍ന്നു. നടന് മലയാളി നടിയുമായി പ്രണയത്തിലായി എന്നതാണ് മറ്റൊരു വാര്‍ത്ത.
വിജയ്യുടെ വിക്കിപീഡിയ പേജില്‍ ഗംഭീര എഡിറ്റിംഗ് ആണ് നടത്തിയത്. ഇതില്‍ 1999 മുതല്‍ 2022 വരെ സംഗീത അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു എന്ന് രേഖപ്പെടുത്തി. യുവ മലയാള നടിയുമായുള്ള പ്രണയവും, വിജയ്യ്ക്കു മൂന്നു മക്കളുണ്ട് എന്നും എഡിറ്റ് ചെയ്തു മാറ്റി.
മകള്‍ക്കും മകനുമൊപ്പം സംഗീത ലണ്ടനില്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ പോയെന്നും, വിജയ് അവര്‍ക്കൊപ്പം ചേരുമെന്നുമായിരുന്നു സ്ഥിരീകരിക്കാത്ത വിശദീകരണം. വാരിസ് ഓഡിയോ ലോഞ്ചിനും പ്രിയ ആറ്റ്ലിയുടെ സീമന്തം ചടങ്ങിനും വിജയ് ഒറ്റയ്ക്കായിരുന്നു.
2017 മുതല്‍ നടന്റെ ഒപ്പം നായികാവേഷം ചെയ്യുന്ന മലയാളി നടിയുമായി പ്രണയം എന്നാണ് മറ്റൊരു കുപ്രചരണം. ഇതാണ് ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയ പേജില്‍ കയറിക്കൂടിയത്. വിവാദമായതിനെ തുടര്‍ന്ന് പേജ് പഴയപടിയായി
വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാരിസ്’. നടന് വിജയ് നായകവേഷം ചെയ്യുന്ന 66-ാമത് സിനിമയാണ്.FC