ദിലീപിന്റെ പറക്കും തളിക നായിക നിത്യ ദാസ് വീണ്ടും കേരളത്തില്‍ വിവാഹിതയായി… ഓരോ യോഗം…
ദിലീപിന്റെ നായകിയായി പറക്കും തളികയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ നടിയാണ് നിത്യ ദാസ്. ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നടി പിന്നീട് അഭിനയം ഉപേക്ഷിച്ച് പോയി. നോര്‍ത്ത് ഇന്ത്യക്കാരനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നിത്യ അഭിനയത്തില്‍ നിന്നും പിന്മാറുന്നത്. ശേഷം റീല്‍സ് വീഡിയോയുമായിട്ടാണ് നടി തിരിച്ചെത്തിയത്.
മകള്‍ നൈനയുടെ കൂടെയുള്ള വീഡിയോ വൈറലായത് മുതല്‍ നിത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായെന്ന രസകരമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്. മുന്‍പ് വിവാഹം കഴിച്ചത് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്നുള്ള പരിഭവം നടി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയ വിക്കിയുമായി പ്രണയവിവാഹമായിരുന്നു നിത്യ ദാസിന്റേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ചടങ്ങുകള്‍ നടത്തിയെങ്കിലും താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ല. താലി പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നു.
മാത്രമല്ല പുടവ കൊടുക്കുന്നതാണ് നമ്മുടെ രീതിയിലെ കല്യാണം. അവര്‍ അന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊടാനും ഇല്ല. അത് ലിപ്സ്റ്റിക് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. മൊത്തത്തില്‍ അലങ്കോലമായൊരു കല്യാണമായിരുന്നു തന്റേതെന്ന് നിത്യ പറയുന്നു.
ആഗ്രഹിച്ചത് പോലൊരു വിവാഹമേ ആയിരുന്നില്ലെന്ന് ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ചാണ് നിത്യ പറഞ്ഞത്. എന്നാലിപ്പോള്‍ നിത്യയെ രണ്ടാമതും വിവാഹം കഴിപ്പിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ മുന്നോടിയായി നടിയുടെ ഭര്‍ത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു.
വിക്കിയ്ക്ക് മലയാളം കാര്യമായി അറിയില്ലെങ്കിലും നിത്യയുടെ ആഗ്രഹപ്രകാരം കേരളത്തിലെ താലി കെട്ടണമെന്ന് പറയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
ഭര്‍ത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. ശേഷം നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന് ജോണി ആന്റണിയാണ് പറയുന്നത്.
കേരളാസ്റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിര്ബന്ധത്തിനൊടുവില് നിത്യയെ ഭര്‍ത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.FC