നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യക്കിത് രണ്ടാം വിവാഹം.. അതും സിനിമയില്‍ നിന്ന്.. ആദ്യ ഭര്‍ത്താവിനെ വിട്ടാണ് …
ഒന്നും ഒന്നിനുള്ള പരിഹാരമല്ല, പക്ഷെ ഒരു പരിഹാരമില്ലാതെ മുന്നോട്ടുപോകുക അസാധ്യമാണ്.. അതുകൊണ്ടാണ് ഐശ്വര്യ വീണ്ടും തലകുനിക്കുന്നത്, തമിഴകത്തെ യുവ സംവിധായകന് ആദിക് രവിചന്ദ്രനുമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് താരപുത്രി എന്നാണ് അഭ്യൂഹങ്ങള്‍. ഡിസംബര്‍ 15ന് ഇരുവരും വിവാഹിതരാകും.. എന്നാല്‍ പ്രഭുവോ കുടുംബമോ ഇതില്‍ പ്രതികരിച്ചിട്ടില്ല. കുറേക്കാലമായി ഐശ്വര്യ പ്രഭുവും സംവിധായകന് ആദിക്കും സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലും എത്തിനില്‍ക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
അതേ സമയം ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇതെന്നതും ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ആദ്യ വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2009 ല്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. കുനാല്‍ ആയിരുന്നു വരന്. പ്രഭുവിന്റെ അനിയത്തി തന്മൊഴിയുടെ മകനായിരുന്നു കുനാല്‍. വളരെ ആഘോഷപൂര്‍വം നടന്ന വിവാഹമായിരുന്നു ഇവരുടേത്. ശിവാജി ഗണേശന്റെ വീട്ടിലെ വിവാഹമായതിനാല്‍ ജയലളിത മുതല്‍ അജിത് വരെയുള്ള നിരവധി പ്രമുഖരാണ് അന്ന് വിവാഹത്തിനെത്തിയത്. എന്നാല്‍ ചില കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ആ ബന്ധം വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം ഐശ്വര്യ തന്റെ പ്രിയപ്പെട്ട ബേക്കിംഗ് ബിസിനസ്സ് ഏറ്റെടുത്തു. സ്വന്തമായി കേക്ക് ഉണ്ടാക്കി വില്‍ക്കുകയാണ് താരപുത്രി ഇപ്പോള്‍. അതിനിടയില്‍ വീണ്ടും വിവാഹം ഇതുപൂര്ണ്ണ വിജയമാകട്ടെ. FC