നടന് അമര്‍ മരിച്ചു.. ബഹുമുഖ പ്രതിഭയുടെ മരണം സിനിമക്കും സീരിയലിനും കനത്ത നഷ്ടം….
നടനായിരുന്നില്ല പഠിക്കാന്‍ ഏറെയുള്ള പാഠപുസ്തകമായിരുന്നു ജാവേദ് ഖാന് അംരോഹി എന്ന അമര്‍ എന്നാണ് സിനിമയില്‍ നിന്നുള്ളവര്‍ പറയുന്നത്. ഒന്നല്ല ഒരായിരം കഴിവുകള്‍ ഒന്നിച്ചുള്ള താരത്തിന്റെ വിയോഗം വലിയ നഷ്ടമാണ് സിനിമക്കും സീരിയലിനും.
1980-കളുടെ അവസാനത്തില്‍, ദൂരദര്‍ശനില്‍ ജനപ്രിയ കോമഡി സീരിയല്‍ നുക്കാദില് അഭിനയിച്ചതോടെ ജാവേദ് താരമായി, കൂടാതെ അന്ദാസ് അപ്നാ അപ്ന, ചക് ദേ ഇന്ത്യ, കൂലി നമ്പര്‍ 1, ലാഡ്ല, ലഗാന്‍, ഹം ഹേ രാഹി പ്യാര് കേ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു.
ശ്വാസകോശ തകരാറിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം, ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഒരു വര്‍ഷമായി ജാവേദ് സൂര്യ നഴ്സിംഗ് ഹോമില്‍ ചികിത്സയിലായിരുന്നെന്ന് ”സംവിധായകന് രമേഷ് തല്‍വാര്‍ പറഞ്ഞു അംരോഹിക്ക് ഒരു മകനും മകളുമുണ്ട്. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന് എന്ന ഇപ്റ്റയില്‍ സജീവ സാന്നിധ്യമായിരുന്നു, വര്‍ഷങ്ങളോളം നടന്, സംവിധായകന്, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം കിട്ടിയ താരമാണ് ജാവേദ്. ആദരാഞ്ജലികളോടെ. FC