നിമിഷയുടെ കാലു പൊങ്ങിയത് കണ്ടില്ലേ അരയിലുള്ളത് കറുത്ത ബെല്‍റ്റാണ്.. അപാരം….
കലാകാരി അതിലുപരി ഒരു കായിക താരം എല്ലാം തികഞ്ഞ നിമിഷാസജയന്‍ കൊറിയന്‍ ആയോധനകലയായ തയ്ക്വാന്‍ഡോയില്‍ പുതിയ ചുവടുകള്‍ പരീക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍ നടി ബ്ലാക് ബെല്‍റ്റ് അണിഞ്ഞായിരുന്നു പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പരിശീലനം തുടങ്ങിയ ഉടന്‍ ബ്ലാക് ബെല്‍റ്റ് കിട്ടിയതെങ്ങനെയെന്ന സംശയം പ്രകടിപ്പിച്ച് ആരാധകരും രംഗത്തുവന്നു. എന്നാല്‍ തയ്ക്വാന്ഡോയിലുള്ള നിമിഷയുടെ അഭ്യാസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റബേസ് ഫെയ്സ്ബുക്ക് പേജിലൂടെ ജോസ്മോന് വാഴയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ജോസ്മോന് പറയുന്നത് ”രണ്ട് മൂന്ന് ദിവസമായി പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കാണുന്ന വാര്‍ത്തയാണ് ”നിമിഷ സജയന് തയ്ക്വാന്‍ഡോ പഠിക്കാന്‍ തുടങ്ങി” എന്ന്. അപ്പോ പഠിച്ചു തുടങ്ങിയപ്പോഴേ ബ്ലാക്ക് ബെല്‍റ്റ് കിട്ടിയോ? സത്യത്തില്‍ വണ്‍സ്റ്റെപ് ക്ലബ് തയ്ക്വാന്‍ഡോ അക്കാദമി ഇന്‍സ്റ്റയില്‍ പങ്കുവച്ച സ്റ്റോറിയുടെ പിന്‍ബലത്തോടെ, അവര്‍ പറഞ്ഞത് പരിഭാഷ ചെയ്ത് വാര്‍ത്തയാക്കി എഴുതിയത്.
കൂടാതെ നിമിഷ സജയന്റെ തയ്ക്വാന്‍ഡോ കഥയ്ക്ക് ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറി കൂടി ഉണ്ട്. അത് പറയാതെ ഈ വന്ന വാര്‍ത്തകള്‍ അപൂര്‍ണമായി തോന്നുന്നു.നിമിഷ മുംബൈയിലെ (മുംബൈയ്ക്ക് അടുത്ത്) ബദ്ലാപ്പൂര് കാര്‍മല്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കൊറിയന്‍ ആയോധനകലയായ തയ്ക്വാന്‍ഡോ പഠിച്ചുതുടങ്ങിയതാണ്. തുടര്‍ന്ന്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നിമിഷയ്ക്ക് തയ്ക്വാന്‍ഡോയില്‍ ബ്ലാക്ക് ബെല്‍റ്റും ലഭിക്കുകയുണ്ടായി. അതുമാത്രമല്ല പിന്നീടുള്ള വര്‍ഷങ്ങളില്‍ ദേശീയ തലത്തില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുകൊണ്ട് തയ്ക്വാന്‍ഡോ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള ആളാണ് നമ്മുടെ ഈ നിമിഷ സജയന്. FC