ആശിര്‍വദിക്കാന്‍ ജയറാമും പാര്വ്വതിയുമെത്തി.. കാളിദാസിന്റെ പ്രണയം സഫലമാകുന്നു നിശ്ചയം കഴിഞ്ഞു…
മക്കളായ കാളിദാസിനും മാളവികക്കും പ്രായമായി.. അവരെ സ്വാതന്ത്രരാക്കി.. ആ സ്വാതന്ത്ര്യത്തില്‍ രണ്ടുപേരും തങ്ങള്‍ക്കു ചേരുന്ന ഇണകളെ കണ്ടെത്തി അതില്‍ നടന് കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം ഇപ്പോഴിതാ കഴിഞ്ഞു. ഉടന്‍ മാളവികയുടേതും പ്രതീക്ഷിക്കാം, നിശ്ചയചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ജയറാം, പാര്‍വ്വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം. തങ്ങളുടെ പ്രണയസാഫല്യത്തെക്കുറിച്ച് താരങ്ങള്‍ നേരിട്ടുപറയുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരങ്ങളുള്‍പ്പെടെ നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. ഏറെ നാളുകളായി പ്രണയത്തിലാണ് കാളിദാസ് ജയറാമും തരിണിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും ആരാധകരുടെ വരവേല്‍പ്പ് ലഭിക്കാറുണ്ട്. ഈയടുത്ത് കാളിദാസ് പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. FC