100 കോടിയുടെ എയര്‍ബസ്സ് ആദ്യമായി വാങ്ങിയത് രവിപിള്ള, അതില്‍ പറന്നിറങ്ങിയത് മോഹന്‍ലാല്‍ …….
രവിപിള്ള കൃഷ്ണഭക്തനാണ് അതുകൊണ്ടു അദ്ദേഹം താന്‍ വാങ്ങിയ എയര്‍ബസ്സുമായി പറന്നിറങ്ങിയത് ഗുരുവായൂരപ്പന്റെ തിരുനടയില്‍, വാഹനം വാങ്ങിയാല്‍ ഉടമസ്ഥരുടെ വിശ്വാസപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നത് സര്‍വ്വസാധാരണമാണ്.
പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ വാഹനങ്ങള്‍ എത്തിച്ച് പൂജ നടത്താറുമുണ്ട്. എന്നാല്‍ വ്യാഴാഴ്ച ഗുരുവായൂരില്‍ നടന്ന വാഹന പൂജ എല്ലാ തരത്തിലും വേറിട്ടതായിരുന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലായിരുന്നു വാഹന പൂജ നടന്നത്. 100 കോടി രൂപ ചെലവില്‍ ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള സ്വന്തമാക്കിയ എച്ച് 145 എയര്‍ ബസ് എന്ന ഹെലികോപ്റ്ററിന്റെ പൂജയാണ് വ്യത്യസ്തമായത്.
കോളേജിലെ ഹെലിപാഡിലിറക്കിയ എച്ച് 145 എയര്‍ ബസിന് പൂജ നിര്‍വ്വഹിച്ച് കളഭം തൊടീച്ചാണ് വാഹന പൂജ നടന്നത്. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പൂജ നടത്തിയത്. ഗുരുവായൂരപ്പന്റെ ഭക്തനായ രവി പിള്ളയും കുടുംബവും ഇന്നലെ ഉച്ചതിരിഞ്ഞാണ് ബെന്‍സ് കമ്പനിയുടെ അത്യാധുനികവും ആഡംബര സൗകര്യങ്ങളുമുള്ള പുതിയ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടില്‍ ഇറങ്ങിയത്.
കൊല്ലത്ത് ഉപാസന ആശുപത്രിയുടെ 50ാം വാര്‍ഷികാഘോഷത്തിനെത്തിയ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തിയത് ഈ ആഡംബര ഹെലികോപ്റ്ററിലായിരുന്നു. അഷ്ടമുടികായല്‍ തീരത്തെ ഹെലിപ്പാടിലാണ് എച്ച് 145 എയര്‍ ബസ് പറന്നിറങ്ങിയത്. ആര് പി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലെ കൊല്ലം ഉപാസന ആശുപത്രിയുടെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടന ചടങ്ങ് കേക്ക് മുറിച്ച് തുടക്കം കുറിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.
എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ വാങ്ങുന്നത്. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടല്‍ നിരപ്പില്‍ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145ന്റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക. FC