സീരിയല്‍ നടി ശ്രീലയയുടെ മകള്‍ മിന്സാരക്ക് മാമ്മോദിസാ…സഹോദരി ശ്രുതി ലക്ഷ്മി പങ്കുവെച്ച……
ചേച്ചിയും അനിയത്തിയും ആരാധകരുള്ള താര സുന്ദരികളാണ് അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുന്നതും ഇഷ്ടമാണ്. ശ്രീലയയുടെ മകളുടെ മാമോദീസ ചടങ്ങു കഴിഞ്ഞു ആ സന്തോഷ വാര്‍ത്തയാണിത്. സഹോദരി ശ്രീലയയുടെ മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് നടി ശ്രുതി ലക്ഷ്മി. മിന്‍സാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശ്രീലയയ്ക്കും ഭര്‍ത്താവ് റോബിനും മിന്സാരയ്ക്കുമൊപ്പം ശ്രുതിയും ഭര്‍ത്താവ് അവിനും നില്ക്കുന്ന ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. ‘ഞങ്ങളുടെ മിന്‍സാരയുടെ മാമോദീസ കഴിഞ്ഞു’-…ചിത്രത്തിനൊപ്പം ശ്രുതി കുറിച്ചു. ചടങ്ങിന്റെ വീഡിയോയും ഏതാനും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും…പങ്കുവെച്ചിട്ടുണ്ട്.
വെള്ള ദാവണിയാണ് ശ്രുതിയുടെ വേഷം. ശ്രീലയ വെള്ള ചുരിദാറാണ് ധരിച്ചത്. വെള്ളഷര്‍ട്ടും പാന്റ്സുമാണ് റോബിന്റെയും അവിന്റെയും വേഷം.നടി ലിസി ജോസിന്റെ മക്കളാണ് ശ്രീലയയും ശ്രുതി ലക്ഷ്മിയും. ഭാഗ്യദേവത എന്ന സീരിയിലിലൂടെയാണ് ശ്രീലയ അഭിനയരംഗത്തേക്ക് എത്തുന്നത്. 2021 ജനുവരിയിലാണ് റോബിനുമായുള്ള ശ്രീലയയുടെ വിവാഹം. റോബിനൊപ്പം ബഹ്റൈനില്‍ ആയിരുന്ന ശ്രീലയ പ്രസവത്തിനായി നവംബറിലാണ് നാട്ടിലേക്ക് എത്തിയത്. മാമോദിസ മുങ്ങിയ കുഞ്ഞുവാവ മിന്സാരക്ക് ദീര്‍ഘായുസ് നേരുന്നു FC