ഷൂട്ടിങ്ങ് സെറ്റില്‍ അപകടം നടന് നാസറിന് പരിക്ക്… ഗുരുതരം അല്ലെന്ന് റിപ്പോര്‍ട്ട് ….
ബാഹുബലി കഴിഞ്ഞതോടെ മൂല്യം കുത്തനെ ഉയര്‍ന്ന നടനാണ് നാസര്‍… അദ്ദേഹത്തിന് ഷൂട്ടിംഗ് സെറ്റില്‍ വെച്ചു അപകടം പറ്റിയിരിക്കുന്നു, തെലങ്കാന പോലീസ് അക്കാദമിയില്‍ സ്പാര്‍ക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സായാജി ഷിന്‍ഡേ, നടിമാരായ സുഹാസിനി, മെഹ്റീന്‍ പിര്‍സാദ എന്നിവരോടൊത്തുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ഇപ്പോള്‍ വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റു കൂടിയാണ് നാസര്‍.
അതേസമയം ഏത് തരത്തിലുള്ള അപകടമാണ് സിനിമാ സെറ്റില്‍ നടന്നതെന്ന് വ്യക്തമായിട്ടില്ല. ലെജന്‍ഡ് എന്ന തമിഴ് ചിത്രമാണ് നാസര്‍ അഭിനയിച്ച് ഒടുവില്‍ പുറത്തുവന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലും അദ്ദേഹം ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. വേഗം സുഖപ്പെടട്ടെ എന്നു പ്രാര്‍ത്ഥിക്കാം. FC