നടന് ഗോപു മരിച്ചു. നല്ല സിനിമക്കാരനായും മിമിക്രി കലാകാരനായും തിളങ്ങിയ നടന് ഇനിയില്ല……

വേര്‍പാടുകള്‍ വേദനനിറഞ്ഞതാണ്, സകലകലാവല്ലഭന് എന്നു തെളിയിച്ച മലയാള സിനിമ മിമിക്രി മോണോആക്ട് കലാകാരനായ എരഞ്ഞോളി പെരുന്താറ്റില്‍ സൗഭാഗ്യയില്‍ പെരുന്താറ്റില്‍ ഗോപാലന് എന്ന മണ്ടമുള്ളതില്‍ ഗോപാലന് അന്തരിച്ചു. 73 വയസ്സായിരുന്നു.
മിമിക്രി, മോണോആക്ട് കലാകാരനും ആധ്യാത്മിക പ്രഭാഷകനുമായ ഗോപുവേട്ടന്റെ ശിഷ്യന്മാര് മലയാള സിനിമയില്‍ ഒട്ടനവധിയാണ്, കൊച്ചിന് കലാഭവനില്‍ സിനിമ നടന് ജയറാം, സൈനുദ്ദീന്‍, റഹ്മാന്, നാരായണന്‍കുട്ടി എന്നിവരൊടൊപ്പം രണ്ടുവര്‍ഷം സംസ്ഥാനത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്‍പന്തിയില്‍ ഗോപാലേട്ടനും ഉണ്ടായിരുന്നു.
ഇംഗ്ലീഷ് മീഡിയം, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാനടന്മാരുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് കലാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ഒന്‍പത് തവണ ഗോപാലേട്ടന്റെ ശിഷ്യര്‍ ഏകാഭിനയത്തില്‍ വിജയികളായി. നാലായിരത്തോളം ശിഷ്യന്മാരുണ്ട്.
സിനിമതാരങ്ങളായ വിനീത്, വിനീത്കുമാര്‍, വിനീത് ശ്രീനിവാസന്, ഷംന കാസിം, ഗായകന് നജീം അര്‍ഷാദ് എന്നിവര്‍ മോണോ ആക്ട് പഠിക്കാനെത്തിയിരുന്നു. മക്കളും കലോത്സവ വേദികളില്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയില്‍ നാടക കലാകാരനായിരുന്നു. തലശ്ശേരി ഗവ. പ്ലീഡര്‍ ഓഫീസില്‍ ജീവനക്കാരനായി സര്‍വീസില്‍ നിന്ന് വിരമിച്ചു. ഭാര്യ: സത്യവതി. മക്കള്‍: സുസ്മിത, സുകേഷ്, സുഗിഷ ആദരാഞ്ജലികളോടെ. FC