നെഞ്ച് വിരിച്ച് മുംബയിലെ തെരുവുകളിലൂടെ നടന് ദിലീപ് എങ്ങോട്ടെന്ന് മനസ്സിലാകാതെ ആരാധകര്‍…..
സിനിമയുടെ തിരക്കായിരുന്നില്ല കേസില്‍പ്പെട്ടതിന്റെ കുരുക്കായിരുന്നു… പണിയൊന്നുമെടുക്കാതെ എത്രകാലം അതിന്റെ ഭാഗമായി വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്, പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചു.
മുംബൈയിലാണ് പുതിയ ഷെഡ്യൂളിന് തുടക്കമായത്. മുംബൈ നഗരത്തിലൂടെ സ്റ്റൈലിഷ് ലുക്കില്‍ നടക്കുന്ന ദിലീപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊച്ചിയില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടയ്ക്കു വച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.
ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു, ദിലീപിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട് വീണ്ടും ആരാധകരിലേക്കെത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. FC