ഷൂട്ടിങിനിടെ മലയാള നടന് കുഴഞ്ഞ് വീണ് മരിച്ചു: മറ്റ് താരങ്ങള്‍ ഭയന്ന് പോയി.
ഈ അടുത്ത കാലത്തായി ഇത്തരത്തിലുള്ള മരണങ്ങള് ഏറി വരികയാണ്.നമുക്ക് വേണ്ടപ്പെട്ടവര്‍ അവരിഷ്ടപ്പെടുന്ന വേദികളില്‍ നിന്ന് മരണത്തിന്റെ വഴിയിലൂടെ യാത്രതിരിക്കുന്നു.മലയാളത്തിന് ഒരു നടനെ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്.
പ്രബീഷ് ചക്കാലക്കല്‍ ഒരു നടന് മാത്രമല്ല മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു.കഴിഞ്ഞ ദിവസം ഒരു ചിത്രീകരണം കുണ്ടന്നൂരിലെ ബണ്ട് റോഡില്‍ വെച്ച് നടക്കുകയായിരുന്നു.മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ളതായിരുന്നു ചിത്രത്തിന്റെ പ്രമേയം.വിദേശിയുടെ വേഷത്തിലായിരുന്നു നടന് പ്രബീഷ്.
അഭിനയിക്കുന്നതിനിടെ നാക്ക് ചെറിയ രീതിയില്‍ ഉളുക്കി.ഉടന്‍ തന്നെ വീഡിയോ ഗ്രാഫറായ സുജിത്തിനോട് പ്രബീഷ് വെള്ളം ആവശ്യപ്പെട്ടു.വെള്ളം കൊടുത്ത് അത് കുടിച്ചതോടെ ക്യാമറക്ക് മുന്നില്‍ തന്നെ താരം കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ തന്നെ വൈറ്റില ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ക്ക് മരണം സ്ഥിരീകരിക്കാനേ കഴിഞ്ഞുള്ളൂ.
JSW സിമന്റ് ലിമിറ്റഡിലെ ജോലിക്കൊപ്പമായിരുന്നു മിമിക്രിയും അഭിനയവും ഡബ്ബിങ്ങുമെല്ലാം.44 വയസ്സായിരുന്നു പ്രബീഷിന്.ഭാര്യ ജാന്‍സി.മകള്‍ ടാനിയ.മരട് മൂത്തേടം പള്ളിയില്‍ സെമിത്തേരിയില്‍ ഒരു കല്ലറയില്‍ ഇനി പ്രബീഷ് ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ
പോയ കാര്യങ്ങളും പേറി എന്നെന്നേക്കുമായി വിശ്രമിക്കും.
ഫിലിം കോര്‍ട്ട്.