നടി കങ്കണയുടെ വീട് പൊളിച്ചു.-നാണം കെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടില്ലെ.ഇനി അത് കാണണമെങ്കില്‍ ഒന്ന് മുംബൈയിലെ നടി കങ്കണ റണൗട്ടിന്റെ വസതി കൂടി കണ്ടാല്‍ മതി. ഭരിക്കുക എന്നത് അന്തസ്സുള്ള പണിയാണ്.അതറിയാത്തവര്‍ അതിന് നില്‍ക്കരുത്.
കങ്കണ പറഞ്ഞതില്‍ ഒരു തെറ്റുമില്ല.രാജ്യമാണ് വലുത് അല്ലാതെ ഓരോ സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരല്ല. പലരും നാട് ഭരിക്കുമ്പോള്‍ അവരുടെ മക്കള്‍ സമാന്തര ഭരണം നടത്തുന്ന കാഴ്ച നാം കണ്ടതാണ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പ്രസ്താവന മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന എന്ന പാര്‍ട്ടിയുടെ ചിലരുടെ നെഞ്ചില്‍ ചെന്ന് കൊണ്ടു.
ബിഹാറില്‍ നിന്ന് സുശാന്തിന്റെ കേസന്വേഷിക്കാനെത്തിയ ഉദ്ദ്യോഗസ്ഥനെ തടങ്കലില്‍ പാര്‍പ്പിച്ചു.എല്ലാത്തിനെതിരെയും കങ്കണ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.അതിന് പിന്നാലെ അവരോട് മുംബൈയിലേക്ക് വരരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചു ഒരു മന്ത്രി.
ഉടന്‍ താരം പറഞ്ഞു ഇന്‍ഡ്യയെന്നത് താങ്കളുടെ തറവാട് സ്വത്തല്ല എന്ന്.ഞാന്‍ വരും എന്നവര്‍ പറഞ്ഞതോടെ കഥമാറി.അവര്‍ക്ക് വേണ്ട സുരക്ഷ രാജ്യം ഭരിക്കുന്നവര്‍ നല്കി കൊണ്ട് ഒരു വനിതക്ക്
വേണ്ടുന്ന സംരക്ഷണം ഉറപ്പാക്കി.
എന്നാല്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഹിമാചല്‍ പ്രദേശില്‍ നിന്ന് കങ്കണ മുംബൈയിലെത്തുംമുമ്പേ ഇടിച്ചു നിരത്തല്‍ തുടങ്ങി. പറഞ്ഞിരിക്കുന്ന ന്യായങ്ങള്‍ താരത്തിന്റെ ടോയ്ലറ്റ് ഓഫീസ് മുറിയാക്കിയെന്നാണ്.എന്തായാലും അവിടുത്തെ ഭരണവര്‍ഗ്ഗത്തോട് ഒന്നേ പറയാനുള്ളൂ.ഈ ആവേശം സകല നടീനടന്മാരുടെയും മന്ത്രി മന്തിരങ്ങളിലെയും അനധികൃത നിര്‍മ്മാണത്തിനെതിരെയും വേണം.കങ്കണ കട്ട സപ്പോര്‍ട്ട്.
ഫിലീം കോര്‍ട്ട്.