ഇത് എന്റെ മകള്‍ അലംകൃതയല്ല-പൃഥ്വിരാജും സുപ്രിയയും എല്ലാം വ്യാജമാണ്.
ചെറിയ കളിയല്ല സംഗതി നന്നായി ഏറ്റിരുന്നു.പക്ഷെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെട്ടത് വൈകിപ്പോയിരിക്കുന്നു.വൈകിയെന്ന് പറയാന്‍ കാരണം അല്ലിയുടെ
പേരിലുള്ള അക്കൗണ്ടില്‍ ഫോളോവേഴ്സ് 3.1 മില്ല്യണാണ്.അല്ലി പൃഥ്വിരാജ് എന്ന പേരിലായിരുന്നു അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്.അക്കൗണ്ടില്‍ ആധികാരികതക്ക് വേണ്ടി താഴെ ചേര്‍ത്തത് പൃഥ്വിരാജും സുപ്രിയയുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു.
എന്നാല്‍ വ്യാജ വാര്‍ത്ത കണ്ടതോടെ പൃഥ്വിരാജ് രംഗത്തെത്തി.ഈ പേജ് ഞങ്ങളല്ല കൈകാര്യം ചെയ്യുന്നതെന്നും ആറുവയസ്സുകാരിക്ക് സമൂഹ മാധ്യമ സാന്നിധ്യം വേണമെന്ന് തോന്നുന്നില്ലെന്നും താരം കുറിച്ചു.മകള്‍ക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാല്‍ അവള് അക്കൗണ്ട് തുടങ്ങുമെന്നും ഇത്തരം വ്യാജ പ്രൊഫൈലുകളില്‍ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ കുട്ടികള്‍ക്കായി ജീവിക്കാന്അനുവദിക്കൂവെന്നും വ്യാജനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൃഥ്വി ഹാഷ് ടാഗുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.എന്തായാലും വ്യാജനെ പൂട്ടുക തന്നെ വേണം.പൃഥ്വി നിയമ നടപടികള്‍ സ്വീകരിക്കുക.
ഫിലീം കോര്‍ട്ട്.