‘ഗുരുതരാവസ്ഥ’യിലുള്ള നടന് ബാബുരാജിന്റെ വീഡിയോ പുറത്തുവന്നു.. വല്ലാത്തൊരവസ്ഥയെന്ന് താരം….
ഭാഗ്യം കൊന്നില്ല ഗുരുതരാവസ്ഥയിലാക്കിയിട്ടേയുള്ളു.. വ്യാജ വാര്‍ത്തകള്‍ക്കെതിരെ രസകരമായ മറുപടിയുമായി നടന് ബാബുരാജ്. താരത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ ചില വ്യാജ വാര്‍ത്തകള്‍ യൂട്യൂബ് ചാനലുകളില്‍ കൊടുത്തിരുന്നു. അതിന് പ്രതികാരമെന്നോണം ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ മറുപടിയുമായി എത്തിയത്.
കാര്‍ഡിയോ വര്‍ക്ഔട്ട് ചെയ്യുകയാണ് അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല എന്ന തലക്കെട്ടോടെയാണ് ജിമ്മിലെ ട്രെഡ് മില്ലില്‍ ഓടുന്ന രസകരമായ വീഡിയോ ബാബുരാജ് പങ്കുവച്ചത്. തലക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന പാട്ടാണ് ബാബുരാജ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടന് ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള തലക്കെട്ടോടുകൂടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചത്. തന്റെ കറുത്ത് തെളിച്ചെത്തിയ ബാബുരാജിന് ആയൂരാരോഗ്യ സൗക്യം നേരുന്നു FC