നടന് സന്തോഷ് ജോഗി മരിച്ചിട്ട് 13 വര്‍ഷം ഭാര്യ ജിജിയും പറക്കമുറ്റാത്ത മക്കളും ഇന്നിതാ…..
മലയാള സിനിമയില്‍ കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടനായിരുന്നു സന്തോഷ് ജോഗി.. കൂടുതലും വില്ലന്‍ വേഷങ്ങളില്‍ മമ്മുട്ടിയടക്കം പലരുടെയും തല്ലുകൊണ്ടു നടന്ന നടനെ എന്തുകൊണ്ടോ മരണം പെട്ടെന്ന് വിളിച്ചു.. വിളിക്കു കാത്തുനിന്ന പോലെ ജോഗി തൂങ്ങിമരണം തിരഞ്ഞെടുത്തു.. എന്നാലദ്ദേഹം തോല്‍പ്പിച്ചത് 24 വയസുള്ള ഭാര്യ ജിജിയെയും പറക്കമുറ്റാത്ത രണ്ടുമക്കളെയും മാതാപിതാക്കളെയുമായിരുന്നു..
2007 മുതല്‍ 2010 വരെ സിനിമയില്‍ സജീവമായ ജോഗി മായാവിയിലാണ് മമ്മുട്ടിയുടെ അടിവാങ്ങിയത് വില്ലനായിട്ടും ഭാര്യ ജിജിയെപോലെ ആരാധകരും അദ്ദേഹത്തെ സ്നേഹിച്ചു.. ഒരു സുപ്രഭാതത്തിലാണ് താരം തൂങ്ങിമരിച്ചത് അന്ന് കുടുംബകലഹം എന്നു പലരും പറഞ്ഞെങ്കിലും ജപ്തിചെയ്ത വീട്ടില്‍ നിന്ന് ജിജി വലിയൊരുകുടുംബത്തെ തോളിലേറ്റി ഇന്ന് വിജയ പാതയിലെത്തിയിരിക്കുന്നു..
മൂത്തമകള്‍ പ്ലസ് ടു വിനും രണ്ടാമത്തെമകള്‍ പത്താംതരത്തിലും പഠിക്കുന്നു പുതിയ വീടുണ്ടാക്കി ഹെര്‍ബല്‍ മേഖലയില്‍ സ്വന്തം അഡ്രസ്സുണ്ടാക്കിയാണ് ജിജി മുന്നേറുന്നത്.. താറടിക്കാന്‍ നോക്കിയവരും തോല്പിക്കാന് നോക്കിയവരും കാഴ്ചക്കാര്‍ മാത്രമാണ്.. കുറഞ്ഞ കാലം മാത്രം കിട്ടിയ ജോഗി ജിജിയെ 100 കൊല്ലം പ്രണയിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹിച്ചു എന്നുതന്നെ ജിജി സാക്ഷ്യപ്പെടുത്തുന്നു. FC