തൊലിവെളുത്തതാണെന്ന് അഹങ്കാരം.. പറഞ്ഞവന് ശരിക്കും തൊലിയുരിഞ്ഞ് കാണിച്ച് നടി സാധിക….

വിമര്ശിക്കാനെത്തിയാല് വിടില്ല അതാണ് സാധികയുടെ ലൈന്‍.. തനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യും, ചോദ്യം ചെയ്ത ആളുകള്‍ക്ക് തക്ക മറുപടി നല്കി നടി സാധിക വേണുഗോപാല്‍. പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ മേക്കോവറിനു വേണ്ടി മേക്കപ്പ് ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. ”മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം” എന്ന് സാധിക പറയുന്നുണ്ട്.
ആദിവാസി പെണ്‍കുട്ടിയുടെ വേഷവിധാനത്തിലാണ് സാധികയെ വീഡിയോയില്‍ കാണാനാകുക. ഈ പോസ്റ്റിലാണ് ചിലര്‍ വിമര്‍ശനങ്ങളുമായി എത്തിയത്. ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരു കമന്റ്. ”തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്, നന്ദി.” എന്നായിരുന്നു താരം നല്കിയ മറുപടി. ഈ വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിക്കുന്നത് വളരെ മോശമാണെന്നും നടിയുടെ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം. ഇതിനും നടി കൃത്യമായ മറുപടി നല്കി. ”പ്രമോഷന് ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി”-സാധിക പറഞ്ഞു. FC