നടന് ഷാജുവിന്റെയും നടി ചാന്ദിനിയുടെയും മകള്‍ നന്ദന ഇനി നായിക -ദിലീപിന്റെ.
അനുഗ്രഹമാണ് ആദ്യം വേണ്ടത്. അത് സമ്മാനിച്ചിരിക്കുന്നത് ജന പ്രിയ നായകന് ദിലീപാണ്. സീരിയല്‍ സിനിമാ നടന് ഷാജു ശ്രീധറിന്റെയും നടി ചാന്ദിനി ഷാജുവിന്റെയും മൂത്ത മകളാണ് നന്ദന ഷാജു.ഇളയ മകള്‍ അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ മകളായി അഭിനയിച്ചു കഴിഞ്ഞു.അച്ഛനെ പോലെ മോണോ
ആക്റ്റും മിമിക്രിയും ശാസ്ത്രീയ സംഗീതവും എല്ലാം പയറ്റി തെളിഞ്ഞാണ് നന്ദന സിനിമയിലേക്ക് ചുവട് വെച്ചിരിക്കുന്നത്.
ആദ്യ ചിത്രത്തിന്റെ പ്രമേയം ഹൈസ്ക്കൂള് പഠനകാലവും അതിലെ പ്രണയവും സ്പോട്സും എല്ലാം കൂടി കുഴഞ്ഞതാണ്. ചിത്രത്തിനിട്ടിരിക്കുന്ന പേര് STD X-E 99 BATCH.ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 26ന് കോട്ടയത്ത് തുടങ്ങും.
പാലക്കാട് മേഴ്സി കോളേജില്‍ അവസാന വര്‍ഷ B-TECH വിദ്യാര്‍ത്ഥിനിയാണ് നന്ദന.നിരവധി ടിക്ക് ടോക്കുകളും ചെയ്ത താരത്തിന് അച്ഛനും അമ്മയും അനിയത്തിയും അഭിനേതാക്കളായത് കൊണ്ട് ഒരു തരത്തിലുമുള്ള ടെന്‍ഷനുമില്ല .
ക്യാമറക്കുമുന്നില്‍ നിന്നു കൊണ്ട് അരി പെറുക്കാതെ
അഭിനയിച്ചു തീര്‍ക്കാം എന്നൊരു പ്രതീക്ഷയുണ്ട്.
നന്ദനയുടെ ആദ്യ ചിത്രത്തിന്റെ പൂജ നിര്‍വഹിച്ചതും
അനുഗ്രഹിച്ചതും ദിലീപായിരുന്നു.മോഷന്പോസ്റ്റര്,
പൂജ,ആദ്യ ക്ലാപ്പ് എല്ലാം എറണാകുളം ഇടപ്പള്ളി അച്ചുമന ക്ഷേത്ര സന്നിധിയില്‍ അരങ്ങേറി.നന്ദനക്ക് എല്ലാ ഭാഷ സിനിമകളിലും മികച്ച അഭിനയം കാഴ്ച വെക്കാന്‍ സാധിക്കട്ടെ എന്ന് ഹൃദയം തുറന്ന് ആശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.