ശങ്കറിനെ നടനാക്കിയത് അമ്മയായിരുന്നു, ഇനി അവരില്ല അമ്മയുടെ മരണത്തില്‍ ദുഃഖിച്ച് താരം…..
ആശ്വാസ വാക്കുകളുമായി മലയാള സിനിമയിലെ പഴയ തലമുറയും പുതിയ തലമുറയും ശങ്കറിനും കുടുംബത്തിനും അനുശോചന സന്ദേശങ്ങളയച്ചു ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ശങ്കറായിരുന്നു. മമ്മുട്ടിയും മോഹന്‍ലാലും ആ കാലത്ത് ശങ്കറിന്റെ വെറും നിഴലുകള്‍ മാത്രമായിരുന്നു,. ലാലും മമ്മുട്ടിയും സ്റ്റാര്‍ ആയതോടെ പതുക്കെ മറഞ്ഞു നില്‍ക്കാനായിരുന്നു ശങ്കറിന്റെ വിധി.
പക്ഷെ താരത്തിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന അമ്മ വിടവാങ്ങി, കൊച്ചി ഇടപ്പളി ദേവന്‍കുളങ്ങര കെ ബി പ്ലാസയില്‍ പരേതനായ എന്‍ വി ആര് പണിക്കരുടെ ഭാര്യയായിരുന്നു സുലോചന പണിക്കര്‍ നടന് ശങ്കറിനെ കൂടാതെ കൃഷ്ണകുമാര്‍, ഇന്ദിര എന്നിവരാണ് മറ്റ് മക്കളാള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള കെ ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം 85 വയസ്സായിരുന്നു. ലാലേട്ടന് മമ്മുട്ടി അടക്കമുള്ള താരങ്ങളും, സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയും അനുശോചനം രേഖപ്പെടുത്തി, ആദരാഞ്ജലികളോടെ FC