ലാലേട്ടന്റെ മോന് തന്നെ വല്ലാത്ത അഭ്യാസി, പ്രണവിന്റെ ഒറ്റക്കയറിലൂടെയുള്ള നടത്തം… ബാലന്‍സിങ്ങ്..
തനിക്കറിയാവുന്ന ക്രിയകള്‍ മറ്റുള്ളവരെ കാണിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും വലിയ കര്‍മ്മം അതില്‍ മോഹന്‍ ലാലിന്റെ മകന് പ്രണവും, മകള്‍ വിസ്മയയും എന്നും മുന്‍പന്തിയിലാണ് പാര്ക്കിന്സണ് മുതല്‍ തനിക്കറിയാവുന്ന സകല വിരുതും പ്രണവ് കാണിക്കുമ്പോള്‍ വിസ്മയ കരാട്ടെയില്‍ വിവിധ മുറകളും കിക്ക് ബോക്സിംഗുമാണ് പയറ്റുന്നത്, പുതുതായി പ്രണവിന്റെ സ്ലാക് ലൈന്‍ വാക്ക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് പ്രണവ് തന്നെയാണ് പുതിയ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സ്ലാക് ലൈന്‍ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാകുക. വളരെ കൃത്യതയോടെ ബാലന്‍സ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെ വീഡിയോയില്‍ ദൃശ്യമാണ്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ടും കമന്റുകള്‍ ചെയ്തും രംഗത്തെത്തിയത്.
ഷെയ്ന്‍നിഗവും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ‘ഇങ്ങള് പൊളിയാണ് മച്ചാനെ’ എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെയും സാഹസിക യാത്രകള്‍ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയന്‍ വഴികളിലൂടെ ഒരു ബാഗും തോളില്‍ തൂക്കി യാത്രകള്‍ നടത്തുന്ന പ്രണവിനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. FC