നടന് മാധവന്റെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞ് നവ്യാനായര്‍, അറിഞ്ഞില്ല, ആരും പറഞ്ഞില്ലത്രേ… ദുരിതമാണ് …..
പ്രേം നസീര്‍ മുതല്‍ ഇന്നുവരെയുള്ള നടന്മാര്ക്കൊപ്പമെല്ലാം അഭിനയിച്ചു, പക്ഷേ ഇന്ന് ഒരുനേരത്തെ അന്നത്തിനും ജീവന് നിലനിര്‍ത്താനുള്ള മരുന്നിനും, മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ, അഭിനയിക്കാത്ത വേഷങ്ങളില്ല സിനിമകളില്ല ആ ഒരു നടന്റെ അവസ്ഥയാണ് ഇത്ര ദയനീയം.
അവസാന ആശ്രയമായ ഗാന്ധിഭവനില്‍ കഴിയുന്ന നടന് ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായര്‍ അവിടെ കണ്ടകാഴ്ച്ച നവ്യ വിവരിക്കുന്നതിങ്ങനെ…ഇവിടെ വന്നപ്പോള്‍ ടി പി മാധവന് ചേട്ടനെ കണ്ടു. കല്ല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസ്സിലായി.
മാതാപിതാക്കളെക്കാള്‍ മുകളിലായി ആരെയും ഞാന്‍ കണക്കാക്കിയിട്ടില്ല. മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്- അമ്മമാര്‍ ഉണ്ട്. തന്റേതല്ലാത്ത കാരണത്താല്‍ അല്ലാതെ അനാഥരായവര്‍, അവര്‍ക്ക് കുട്ടികളുണ്ട്. അവര്‍ക്കായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇന്ഫെക്ഷന് ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയില്‍ പോകാന്‍ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മള് ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാന്‍ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയില്‍ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മില്‍ പോകുമ്പോള്‍ ഏറ്റവും അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാന്‍സ് കളിക്കുമ്പോള്‍ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമല്ല, മനുഷ്യന് എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോള്‍ തിരിച്ചറിയും.
കൊറോണ വന്നപ്പോള്‍ ഈ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു.ഒരു പനിക്കോ അല്ലെങ്കില്‍ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാന്‍ കഴിയും. എന്നാല്‍ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോള്‍ നമ്മള് വീണ്ടും പഴയ ആളുകളാകും.
താരങ്ങള്‍ അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കരുത്, FC