നടന് സിജുവിന്റെ മകളെ കണ്ടില്ലേ ജന്മദിനാഘോഷമായിരുന്നു.. വിവാഹ മാസത്തിലെ കുഞ്ഞിന്റെ ജനനം ഇരട്ടിമധുരം…..
ചെറിയ സീനുകളില്‍ നിന്ന് നായകനിലേക്കെത്തിയ സിജു വില്‍സനും കുടുംബവും മകളുടെ പിറന്നാള്‍ ആഘോഷത്തിലാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു മകളുടെ ജന്മദിനം. ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് സിജു വില്‍സണ്‍ തന്നെയാണ് ചിത്രം പങ്കുവെച്ചത്. ആരാധകരും താരങ്ങളുമടക്കം നിരവധിപേരാണ് മകള്‍ക്കു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2020 മേയ് 17 നായിരുന്നു സിജു വില്സന് മകള്‍ ജനിച്ചത്. മെഹര്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ മൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അപ്പയുടെയും അമ്മയുടെയും മെഹറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഭാര്യക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു താരം കുറിച്ചത്.
ദൃശ്യ രഘുനാഥ്, ജോര്‍ജ് കോര, അലക്സാണ്ടര്‍ പ്രശാന്ത് തുടങ്ങി നിരവധി പേരാണ് കുഞ്ഞു മെഹറിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മകളുടെ ആദ്യ ജന്മദിനത്തിന് കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷങ്ങളും തങ്ങള്‍ക്കു എത്രമാത്രം പ്രിയപ്പെട്ടതാണെന്നു സൂചിപ്പിക്കുന്ന ഒരു കുറിപ്പും കുഞ്ഞിനെ ആദ്യമായി കയ്യില്‍ വാങ്ങിക്കുന്നതിന്റെ വീഡിയോയും സിജു വില്‍സണ്‍ പങ്കുവെച്ചിരുന്നു. ആ കുറിപ്പില്‍ മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും വളരെ കൗതുകപൂര്‍വ്വം തന്നെ വിശദീകരിച്ചിരുന്നു. മകളുടെ ജന്മദിനം മാത്രമല്ല, ഇരുവരുടെയും വിവാഹവാര്‍ഷികവും ഈ മാസത്തില്‍ തന്നെയാണ്. മെഹറിന് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട്. FC