ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കുഞ്ചാക്കോ ബോബന് മികച്ചനടന് നടി ദര്‍ശന രാജേന്ദ്രന്.. ബാക്കി ഇവര്‍ക്കാണ് …..
അങ്ങനെ ജൂറി കണ്ടു പ്രഖ്യാപിച്ചു ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്ന ചിത്രങ്ങളിലൂടെ മികച്ചനടനായി കുഞ്ചാക്കോ ബോബനും, ജയ ജയ ജയ ഹേ, പുരുഷ പ്രേതം, എന്നീ ചിത്രങ്ങളിലൂടെ ദര്ശന് രാജേന്ദ്രന് മികച്ച നടിയുമായപ്പോള് നാല്പത്തിയാറാമത് ക്രിട്ടിക്സ് അവാര്‍ഡിലെ ബാക്കി ജേതാക്കള്‍ ആരൊക്കെയെന്ന് നോക്കാം,
ഹെഡ്മാസ്റ്റര്, ബി 32 മുതല്‍ 44 വരെ മികച്ച ചിത്രങ്ങളായി, മികച്ച ചിത്രങ്ങളുടെ സംവിധായകരായി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിടുമ്പോള്‍.. മികച്ച സംവിധായകന് അറിയിപ്പെന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന് സ്വന്തമാക്കി, മികച്ച സഹനടനുള്ള അവാര്‍ഡ് അലന്‍സിയര്‍ അപ്പനിലൂടെയും, ഹെഡ്മാസ്റ്ററിലൂടെ തമ്പി ആന്റണിയും പങ്കിടും, മികച്ച സഹനടിമാരായി അന്ന റെജി കോശി, ഗാര്‍ഗ്ഗി അനന്തന് എന്നിവരും പങ്കിടുമ്പോള്‍ ബാലനടനായി മാസ്റ്റര്‍ ആകാശ് രാജ് ബാലനടിയായി ബേബി ദേവനന്ദ എന്നിവരും കരസ്ഥമാക്കി അഭിനയ കലയിലൂടെ അവാര്‍ഡ് സ്വന്തമാക്കിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ FC