നടന് ശ്രീനിവാസന് മരിച്ചെന്ന് പ്രചരിപ്പിച്ചവരെ.. ഇതാ ദൈവം അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു!!!….

സൈബര്‍ രംഗത്തെ ഏറ്റവും ക്രൂരത നിറഞ്ഞ വിനോദമാണ് ജീവനോടെയുള്ളവരെ മരണപ്പെട്ടതായി ചിത്രീകരിച്ചു വാര്‍ത്ത നല്കി അപമാനിക്കുന്നത്. പല നടന്മാരെയും നടിമാരെയും കൊന്ന് കൊലവിളിച്ച അതെ ടീംസ് കഴിഞ്ഞ ദിവസം നടന് ശ്രീനിവാസനെയും കൊന്നു കൊലവിളിച്ചു, അവരറിയാന്…..
ശ്രീനിവാസന് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ആ വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെ അഡ്വാന്‍സായി കൊന്നു കളഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും താരത്തെ സ്നേഹിക്കുന്നവര്‍ക്കും അത് വേദനയായി… അദ്ദേഹം അപകടനില തരണം ചെയ്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്ന് വന്നിരിക്കുന്നത്…
ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് വെന്റിലേറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കാനാവുന്നുണ്ട്. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മാര്‍ച്ച് 30-നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. കുടുംബത്തിന്റെയും ആരാധകരുടെ പ്രാര്‍ത്ഥനയുടെ ഫലം.. ദീര്‍ഘായുസുണ്ടാകട്ടെ താരത്തിന് പ്രാര്‍ത്ഥനയോടെ FC