സംവിധായകന് ഗര്‍ഭിണിയാക്കി – നടി മന്ദനയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമയും ആരാധകരും…..
ഇത്തരത്തില്‍ വേദിയുണ്ടെങ്കില്‍ ഇനിയും ആളുകള്‍ കുടുങ്ങും, റിയാലിറ്റി ഷോകള്‍ പലപ്പോഴും തുറന്നുപറച്ചിലുകള്‍ക്ക് വേദിയാകാറുണ്ട്. അതാകട്ടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യും. അങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിരിക്കുകയാണ് നടിയും മോഡലുമായ മന്ദന കരീമി.
കങ്കണ റണൗത്ത് അവതാരകയായ റിയാലിറ്റി ഷോയിലാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്ന വിവരം മന്ദന പറഞ്ഞത്. പരിപാടിയിലെ എലിമിനേഷന് റൗണ്ടിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു അദ്ദേഹം. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും തങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്.
എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു എന്നാണ് മന്ദന റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയത്.മന്ദനയുടെ തുറന്നുപറച്ചില്‍ അടങ്ങുന്ന പ്രൊമോ വീഡിയോ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഷോയിലെ മറ്റു താരങ്ങള്‍ കരഞ്ഞു കൊണ്ട് മന്ദനയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വികാരാധീനയാവുന്ന കങ്കണയേയും വീഡിയോയില്‍ കാണാം. മന്ദനയുടെ വെളിപ്പെടുത്തലില്‍ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാതാരങ്ങളും അണിയറ പ്രവര്‍ത്തകരും ഒപ്പം ആരാധകരും FC