പ്രമുഖ നടന് സുരേന്ദ്ര കുത്തേറ്റ് മരിച്ചു.അക്രമികള്‍ക്കായി തിരച്ചില്‍.
അഭിനയം ഹരമായിരുന്നു സുരേന്ദ്ര ബന്ത് വാളിന്.എന്നാല്‍ അതില്‍ കവിഞ്ഞ് ചില ദുരൂഹ ഇടപാടുകളും സാമ്പത്തിക ഇടപാടുകളും താരം നടത്തിയതായാണ് റിപ്പോര്‍ട്ട്.കന്നട,തുളു സിനിമയിലെ നായകനായിരുന്ന ഹിസ്റ്ററി ഷീറ്റര്‍ സുരേന്ദ്ര ബന്ത് വാളിനെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത് വാള് അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സുഹൃത്തുക്കള്‍ വിളിച്ചിട്ടൊന്നും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് അവരെത്തി ചാരിയിട്ട വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കുത്തേറ്റ് ചോര വാര്‍ന്ന നിലയില്‍ സുരേന്ദ്രയെ കാണുന്നത്.ഉടന്‍ പോലീസെത്തി മരണം സ്ഥിരീകരിച്ചു.പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഞ്ജാതരായ ചിലര്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും.ബുധനാഴ്ച ആരെല്ലാമാണ് താരത്തിനൊപ്പമുണ്ടായിരുന്നതെന്ന് അന്വേഷിക്കുന്നുണ്ട്.രണ്ടര
വര്‍ഷം മുമ്പ് സുരേന്ദ്ര ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് നേരെ ആയുധം വീശി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ക്ലിപ്പ് തരംഗമായിരുന്നു.അന്ന് അറസ്റ്റിലായ സുരേന്ദ്ര ജയിലില്‍ കിടന്നിട്ടുണ്ട.ഹിറ്റ് തുളു ചിത്രമായ ചാലിപോളിലുവിലും കന്നട ചിത്രമായ സവര്‍ണ്ണ ദീര്‍ഘ സംഘിയിലും അഭിനയിച്ചിട്ടുണ്ട്.
സുരേന്ദ്രക്ക് ആദരാഞ്ജലികള്‍.
ഫിലീം കേര്‍ട്ട്.