പുലികളിക്കുള്ള പുലിമിഴി വരച്ച് സുരേഷ് ഗോപി…. കുട്ടിപുലികളും വലിയ പുലികളും……..
നാലുപുലികള്ക്കാണ് കണ്ണുവരച്ചത് ഇനി തൃശ്ശൂര്‍ ശക്തന് മൈതാനം പുലികളിക്കുള്ള ഒരുക്കത്തിലേക്ക് നീങ്ങും നടന് സുരേഷ്ഗോപിയാണ് മെയ്യെഴുത്തു നടത്തിയത്. കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ചാണ് മുന്‍ എം.പി. കൂടിയായ നടന് സുരേഷ്ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പുലിത്താളത്തിനൊപ്പം ഇളകിയാടിയ പുലിച്ചുവടുകളില് ലയിച്ചു നില്‍ക്കുകയും ചെയ്തു.
എല്ലാവര്ക്കും ഓണാശംസയും നേര്‍ന്നു. വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്പ്പെടെയുള്ളവയെന്ന് അദ്ദേഹം പറഞ്ഞു. ശക്തന് പുലിക്കളിസംഘമാണ് മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യം വെച്ചായിരുന്നു പരിപാടി. പുലിക്കളിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാനുള്ള അവസരം ഒരുക്കുകകൂടിയായിരുന്നു ലക്ഷ്യം. സംഘങ്ങളായുള്ള പുലിക്കൂട്ടം ഇറങ്ങുത് കാണാന്‍ കാത്തിരിക്കാം. FC