പകലുറക്കത്തിന്റെ സുഖത്തില്‍ നടന് പിഷാരടിയുടെ മകന്… വീഡിയോ ഹിറ്റ് ……
കുഞ്ഞുവാവകളുടെ ഓരോ ചലനങ്ങളും എത്ര കണ്ടാലും മതി വരാത്തതാണ്, ഇപ്പോഴിതാ നടന് രമേഷ്പിഷാരടിയുടെ മകന്റെ ഉറക്കം വൈറലായിരിക്കുന്നു, പകല്‍ കസേരയില്‍ ഇരുന്നങ്ങ് ഉറക്കം തൂങ്ങുന്ന ഇളയ മകന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ഇടയ്ക്കിടെ കണ്ണുകള്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ക്യൂട്ട് വീഡിയോ ആണ് ‘നന് പകല്‍ നേരത്ത് ഉറക്കം’ എന്ന കുറിപ്പുമായി സമൂഹമാധ്യമത്തില്‍ പിഷാരടി പങ്കുവെച്ചത്. ക്യൂട്ട് വീഡിയോയ്ക്ക് കീഴെ ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെപ്പേരാണ് ലൈക്കുകളും കമന്റുകളുമായി പ്രതികരിച്ചത്.
‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ’ എന്നായിരുന്നു ചാക്കോച്ചന്റെ പ്രതികരണം. ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ് ഒക്കെ ഓര്‍മ്മ വരുന്നു’ എന്നായി വിധുപ്രതാപ്. കനിഹ, ശ്വേത മേനോന്, ജ്യോത്സ്ന രാധാകൃഷ്ണന്, രചന നാരായണന്‍കുട്ടി എന്നിവരും കുഞ്ഞ് പിഷാരടിയുടെ ക്യൂട്ട് ഉറക്കത്തിന് രസകരമായ കമന്റുകളുമായെത്തി. മകന് രമേഷ് പിഷാരടിയുടെ കുഞ്ഞു പതിപ്പാണെന്നും കമന്റുകള്‍ വന്നു.
ഇടയ്ക്കിടെ ഇതുപോലെ ഇളയ മകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് തകര്‍പ്പന്‍ ക്യാപ്ഷനുകളുമായി പിഷാരടി എത്താറുണ്ട്. ഇത്തവണത്തെ ഈ ഉറക്ക വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. FC