മോഹന്‍ലാലിനൊപ്പം ഫുട്ബോള്‍ താരം മൈക്കല്‍, മമ്മുട്ടിക്കൊപ്പം ക്രിക്കറ്റ് താരം ജയസൂര്യ……
മലയാള സിനിമ താരങ്ങളെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, റാമിന്റെ വിദേശ ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു യാത്രയിലാണ് നടന് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഒരു ഫുട്ബോള്‍ താരം. ഇന്ത്യന്‍ ടീം അംഗവും ഐഎസ്എല്ലിലെ ഒഡിഷ എഫ്സി താരവുമായ മൈക്കേല്‍ സൂസൈരാജ് ആണ് മോഹന്‍ലാലുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുന്നത്. താങ്കളെ കണ്ടതില്‍ ഒരുപാട് സന്തോഷം സര്. എന്തൊരു എളിമയാണ് താങ്കള്‍ക്ക് എന്നാണ് സൂസൈരാജ് ട്വീറ്റ് ചെയ്തത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി എത്തുന്നത്.
ശ്രീലങ്കയില്‍ മമ്മൂട്ടിയുടെ ആതിഥേയനായി ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. FC