അപകടത്തില്‍ കൊല്ലപ്പെട്ട തന്റെ ആരാധകന്റെ ഭാര്യയോടും മക്കളോടും നടന് സൂര്യ ചെയ്തത് കണ്ടോ…..
ആരും ചെയ്യില്ല ചെയ്യാന്‍ കഴിവുള്ളവര്‍ പോലും നോക്കുകുത്തികളാകുന്ന കാലത്താണ് സൂര്യ എന്ന നടന്റെ നല്ല മനസ്സ് ആരാധകര്‍ അടുത്തുകാണുന്നത്, തന്റെ ആരാധകരോട് സൂപ്പര്‍താരത്തിനുള്ള സ്നേഹവും കരുതലും എത്രമാത്രമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഈയിടെ നടന്നു. ഒരപകടത്തില്‍ ജീവന് നഷ്ടമായ ആരാധകന്റെ വീട്ടിലേക്ക് സൂര്യ എത്തിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം.
തമിഴ്നാട്ടിലെ നാമക്കല്‍ സ്വദേശിയായ ജഗദീഷ് എന്ന ആരാധകന് വാഹനാപകടത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. നാമക്കലിലെ സൂര്യ ഫാന്‍സ് സെക്രട്ടറി കൂടിയായിരുന്നു ഇരുപത്തേഴുകാരനായ ജഗദീഷ്. വിവരമറിഞ്ഞ് ജഗദീഷിന്റെ നാമക്കലിലെ വീട്ടിലെത്തിയ സൂര്യ ആരാധകന് ആദരാഞ്ജലികളര്‍പ്പിച്ചു.
ജഗദീഷിന്റെ ഭാര്യയ്ക്ക് ഒരു ജോലിക്കായി ശ്രമിക്കുമെന്നും മകളുടെ ഭാവിയിലെ പഠനച്ചെലവുകള്‍ വഹിക്കുമെന്നും സൂര്യ വാഗ്ദാനം ചെയ്തു. ഏകദേശം അരമണിക്കൂര്‍ ആരാധകന്റെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. ആരാധകന്റെ വീട്ടില്‍ നടനെത്തിയ ചിത്രങ്ങള്‍ സൂര്യ ആരാധകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്.
ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന കമല്‍ ഹാസന്റെ വിക്രമാണ് സൂര്യയുടേതായി ഇനി വരാനുള്ള ചിത്രം. വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടിവാസല്‍, ബാല സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവ പിന്നാലെയെത്തും. പാണ്ഡ്യരാജ് സംവിധാനം ചെയ്ത എതര്‍ക്കും തുനിന്തവന് ആണ് സൂര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. സൂര്യ ഈ നാട് നന്നാകും നിങ്ങളെപ്പോലുള്ള നല്ല നടന്മാര് മനസ്സുവെച്ചാല്‍ FC