ഞങ്ങള്‍ പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടു.. നടന് വിജയ് ബാബുവിന്റെ മൊഴി പുറത്ത് …..
പ്രലോഭിപ്പിക്കുക എന്നിട്ട് ചൂഷണം ചെയ്യുക, അതാണ് വിജയ് ബാബുവിനെതിരെ യുവ നടി കൊടുത്ത പരാതിയിലുള്ളത്, ഭാര്യയും മക്കളുമുണ്ടെന്ന് അറിയാമായിരുന്നിട്ടും തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ കുറുക്കു വഴി എന്ന നിലയിലാണ് വിജയ് ബാബുവുമായി നടി ബന്ധം പുലര്‍ത്തിയത്.
പക്ഷെ അതിനു വിരുദ്ധമായ പ്രവര്‍ത്തികള്‍ നടന്നതോടെ സകല ബന്ധങ്ങളും പരാതികളായി മാറി, അതിന്റെ പേരില്‍ ഒളിവില്‍ പോയ താരം തിരിച്ചെത്തി പോലീസിനോട് സംഭവങ്ങള്‍ വിവരിക്കുകയാണ്, ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഒളിവില്‍ പോയ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തിയത്.
ദുബായില്‍ നിന്ന് നെടുംബാശേരിയിലേക്കുള്ള എമറൈറ്റ്സ് വിമാനത്തിലായിരുന്നു യാത്ര. നാട്ടില്‍ എത്തിയാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനാല്‍ നേരെ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. വഴി മധ്യേ ക്ഷേത്രദര്‍ശനം. പത്തേ മുക്കാലോടെ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. കേസില്‍ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. സിനിമ മേഖലയില്‍ ചിലര്‍ക്കുള്ള വ്യക്തിവിരോധമാണ് പരാതിക്ക് കാരണമെന്ന് ആരോപിച്ച് വിജയ് ബാബുവിന്റെ കുടുംബം കൊച്ചി കമ്മീഷണറെ കണ്ടിരുന്നു. അതിലും അന്വേഷണം നടക്കുകയാണ്.
ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്‍പത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നാളെയും ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം. തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതെന്ന് വിജയ്ബാബു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നാണ് മൊഴി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ്. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കും. ആരാണ് യഥാര്‍ത്ഥ ഇരയെന്ന് കണ്ടെത്താന്‍ നിയമത്തിനു കഴിയട്ടെ നീതി നടക്കട്ടെ. FC