നടി ഷീലയുടെ നായകനായ മുന്‍ നടന് വര്‍ഗ്ഗീസ് അന്തരിച്ചു.. നടന് സത്യന്റെ പേരില്‍ തിളങ്ങിയ നടന്…
ഒരു പഴയകാല പ്രതിഭയെ കൂടി മലയാള സിനിമക്ക് നഷ്ടപെട്ടിരിക്കുന്നു, പ്രമുഖ നാടക സിനിമ നടന് തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണന്‍കുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന് അന്തരിച്ചു 88 വയസായിരുന്നു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പില്‍ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഒരു കാലത്ത് വെള്ളിത്തിരയിലും നാടക അരങ്ങിലും നായകനായി നിറഞ്ഞുനിന്ന അഭിനേതാവായിരുന്നു വര്‍ഗീസ്. അക്കാലത്ത് നാടകവേദികളില്‍ ‘സ്റ്റേജിലെ സത്യന്’ എന്ന വിശേഷണമായിരുന്നു കാട്ടിപ്പറമ്പന് ഉണ്ടായിരുന്നത്. സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ആ വിളിപ്പേരിനു കാരണം. സിനിമയില്‍ പ്രസാദ് എന്നായിരുന്നു പേര്.
1971ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരില്‍ വര്‍ഗീസ് കാട്ടിപ്പറമ്പന് വെള്ളിത്തിരയില്‍ നായകനായത്. സരസ്വതിയായിരുന്നു നായിക. സുമംഗലി എന്ന സിനിമയില്‍ ഷീലയായിരുന്നു വര്‍ഗീസിന്റെ നായിക. ലക്ഷ്യം എന്ന സിനിമയില്‍ രാഗിണി, ജയഭാരതി എന്നിവര്‍ നായികമാരായി. പിന്നീട് അധിക നാള് സിനിമയില്‍ തുടര്‍ന്നില്ല.1954ല്‍ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയില്‍ നായകനായാണ് വര്‍ഗീസ് കാട്ടിപ്പറമ്പന് നാടകരംഗത്തെത്തിയത്. തുടര്‍ന്ന് കൈരളി തീയറ്റേഴ്സ്, പീപ്പിള്‍ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗര്‍ണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണല്‍, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിള്‍സ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകള്‍ക്കു വേണ്ടിയും നായകനായി അഭിനയിച്ചു.
ആകാശവാണി നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു. ഭാര്യ: തൃപ്പൂണിത്തുറ അമ്പലത്തിങ്കല്‍ കുടുംബാംഗം റോസമ്മ. മക്കള്‍: പരേതനായ അലന് റോസ്, അനിത റോസ്, ആര്‍ളിന്‍ റോസ്, ആദരാഞ്ജലികളോടെ FC