സീരിയല്‍ നടി അപര്‍ണ്ണയുടെ മരണം.. ഭര്‍ത്താവിന്റെ അമിത മദ്യപാനം.. പോയത് മക്കള്‍ക്ക് …
ഈ ഓണത്തിന് രണ്ടുമൂന്നു ദിവസം കൊണ്ട് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 665 കോടിയുടെ മദ്യമാണ്.. സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭദ്രം കുടുംബത്തില്‍ നിന്ന് ഓരോരുത്തരെയായി മരണം തിരഞ്ഞെടുക്കുന്നു, തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിനിമ സീരിയല്‍ താരം അപര്‍ണാ നായരുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ പോലീസ്. വ്യാഴാഴ്ച രാത്രിയാണ് നടിയെ കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെയല്ലാതെ മറ്റു മുറിവുകളും പാടുകളും കണ്ടെത്താനായില്ലെന്ന് കരമന പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുറച്ചുനാളായി അപര്‍ണയും ഭര്‍ത്താവ് സഞ്ജിത്തും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സഞ്ജിത് മദ്യപിച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും സഞ്ജിത് മകളെയുംകൂട്ടി പുറത്തേക്ക് പോവുകയും ചെയ്തു. അപര്‍ണ കിടപ്പുമുറിയില്‍ കയറി അമ്മ ബീനയെ വീഡിയോ കോള്‍ വിളിച്ച് കുടുംബപ്രശ്നങ്ങള്‍ അറിയിച്ചു. മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ ബീന, അപര്‍ണയുടെ സഹോദരി ഐശ്വര്യയെ വിവരങ്ങളറിയിക്കുകയും ഐശ്വര്യ ഉടന്‍തന്നെ അപര്‍ണയുടെ വീട്ടിലെത്തുകയുമായിരുന്നു. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തപ്പോള്‍ ഇവര്‍ സഞ്ജിതിനെ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്നുനോക്കി.
അപ്പോഴാണ് അപര്‍ണയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടത്. എന്തായാലും ഭര്‍ത്താവിന് ഇനി ആരെയും പേടിക്കാതെ സര്‍ക്കാര്‍ പാനീയം കുടിച്ചു ഉല്ലസിക്കാം.. മക്കള്‍ക്ക് മാത്രമാണ് നഷ്ടം. FC