സീരിയല്‍ നടി വീണ മരിച്ചിട്ടില്ല.. മകന് കൊന്നെന്നായിരുന്നു വാര്‍ത്ത.. അവരെ കണ്ടെത്തി ജീനോവടെ…..
![](https://filmcourtonline.com/wp-content/uploads/2022/12/veena-and-son-1.jpg)
കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ വാര്‍ത്ത നല്കി, അതുകൊണ്ട് ഞങ്ങളും നല്കി കൊലപാതക വാര്‍ത്ത, നടി വീണ കപൂറിനെ മകന് ബാറ്റുകൊണ്ടു അടിച്ചു കൊലപ്പെടുത്തിയെന്നും, സഹായത്തിനു വീട്ടു ജോലിക്കാരനും ഉണ്ടായിരുന്നു.. രണ്ടുപേരെയും പോലീസ് അറസ്റ്റും ചെയ്തു.. സ്വത്തുതര്‍ക്കമാണ് കൊലയിലേക്കു നയിച്ചത് വര്‍ഷങ്ങളായി മകന് അമ്മക്കെതിരെ കോടതിയിലാണ് സ്വത്തു കിട്ടാന്‍.. അതിനിടയിലാണ് കൊലപാതക വാര്‍ത്ത വന്നതും മകനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റു ചെയ്തതും.. ഇപ്പോഴിതാ വാര്‍ത്തക്ക് എതിരെ വീണയും മകനും രംഗത്തെത്തിയിരിക്കുന്നു എന്നെ ആരും കൊന്നിട്ടില്ല സ്വന്തം ഫ്ളാറ്റില്‍ നിന്ന് ഞാന്‍ മകന്റെ ഫ്ളാറ്റിലേക്ക് വന്നതാണ് ഈ വാര്‍ത്ത ഞങ്ങളുടെ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലും വലുതാണ്..
മകനെ കുറിച്ച് ഇത്തരത്തില്‍ പറഞ്ഞാല്‍ ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക.. വാര്‍ത്ത പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കും.. ഈ വാര്‍ത്തയും അറസ്റ്റും നടക്കുന്ന ദിവസം മറ്റൊരു വീണ കപൂര്‍ മകന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു അതാകാം തെറ്റുധരിച്ചു പോലീസ് ഇവരെ അറസ്റ്റുചെയ്തതെന്നാണ് വാര്‍ത്ത..എന്തായാലും താരം സുഖമായിരിക്കുന്നു എന്ന വാര്‍ത്ത സന്തോഷം നല്കുന്നു..
അറിയാതെയാണെങ്കിലും മരണ വാര്‍ത്ത കൊടുത്തതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. FC