നടന് പൂജപ്പുര രവി പൂജപ്പുര വിട്ടു… നടന് പ്രേംകുമാര്‍ അടക്കമുള്ളവരെത്തി യാത്രയാക്കാന്‍….
എത്ര സിനിമകള്‍ വില്ലനായും സ്വഭാവ നടനായും അഭിനയിച്ച താരമാണ് പൂജപ്പുര രവി, വര്‍ദ്ധക്യകാലത്ത് അദ്ദേഹം വിശ്രമ ജീവിതം നയിക്കാന്‍ മകളുടെ അടുത്തേക്ക് യാത്ര തിരിച്ചു, പൂജപ്പുര രവി പൂജപ്പുര വിടുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയെ സ്വന്തം പേരിനോട് ചേര്‍ത്ത പ്രശസ്തനാക്കിയ അദ്ദേഹം തല്ക്കാലം മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പം താമസിക്കും. പൂജപ്പുര രവിയ്ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍ നേരിട്ടെത്തി. പൂജപ്പുര രവിയെ അന്വേഷിച്ച് പൂജപ്പുരയില്‍ പോയാല്‍ അദ്ദേഹം അവിടെക്കാണില്ല.
പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചു വളര്‍ന്ന കുടുംബ വീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീട്ടില്‍ നിന്ന് അദ്ദേഹം ജീവിതം പറിച്ചുനടുകയാണ് . മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം ചേക്കേറുന്നത്. മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രന് നായരെന്ന പൂജപ്പുര രവി. വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലെ അരങ്ങേറ്റം. പിന്നീട് ജഗതി എന്‍.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായി പൂജപ്പുരയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന് ഹരി കുമാര്‍ അയര്‍ലന്റിലേക്ക് പോകുന്നതിനാലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ചന്ദനമരങ്ങളുടെ നാട്ടിലേക്കു പോകുന്നത്.
ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. വീട്ടില്‍ തനിച്ചാക്കാന്‍ മക്കള്‍ക്കും താല്പര്യമില്ല. അദ്ദേഹത്തിന് യാത്രാ മംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേം കുമാര്‍ വീട്ടിലെത്തി. സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവന് എന്ന ചിത്രത്തിലെ വേഷമാണ്. 2016ല്‍ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാന്‍ താരത്തിന് കഴിയട്ടെ. FC