സയനോര ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു.. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലെങ്കില്‍ രണ്ടാകുക….
തര്‍ക്കിക്കാന്‍ വേണ്ടിയൊരു ശത്രുവിനെ വീട്ടില്‍ പോറ്റുന്നതില്‍ അര്‍ത്ഥമില്ല.. ആ തിരിച്ചറിവില്‍ എത്താന്‍ വൈകും.. വൈകിയാണെങ്കിലും നല്ല തീരുമാനം എടുക്കാനും നന്നായി ജീവിക്കാനും കഴിഞ്ഞാല്‍ അതാണ് ഭാഗ്യം.. തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സയനോര.
തനിക്ക് ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമാണെന്നും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കാറുണ്ടെന്നും സയനോര കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും ഏത് റിലേഷന്‍ഷിപ്പിലായാലും നമ്മുടെ ആവശ്യമെന്താണെന്ന് മനസ്സിലാക്കണമെന്നും നമ്മള് നമ്മളോട് തന്നെ നീതി പുലര്‍ത്തണമെന്നും സയനോര കൂട്ടിച്ചേര്‍ത്തു.
തന്റെ 21ാം വയസ്സില്‍ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തതാണ്. സഹോദരനുള്‍പ്പെടെ തന്നെ സഹായിച്ചുവെന്നും അതുകൊണ്ട് നമ്മളെ സ്നേഹിക്കുന്നവരെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സയനോര പറുന്നു. ഇന്ന് താനൊരു സിംഗിള്‍ പാരന്റാണ്. സാധാരണ എല്ലാവരും പറയുന്നത് അമ്മയാവുമ്പോളാണ് ഒരു സ്ത്രീ പൂര്ണയാവുന്നത് എന്നാണ്. എന്നാല്‍ തനിക്ക് കുഞ്ഞിനെ നോക്കാന്‍ പോലും അറിയില്ലായിരുന്നുവെന്നും കുഞ്ഞ് ജനിച്ചപ്പോള്‍ തനിക്ക് പേടിയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
പക്ഷേ മകള്‍ സന നല്ലൊരു കുട്ടിയാണ്. താന്‍ വീഴാന്‍ പോകുന്ന സമയത്തെല്ലാം അവള് കൈത്താങ്ങായി എത്താറുണ്ട്. പക്ഷേ ചില സമയത്ത് താന്‍ അവള്‍ക്കൊപ്പം ഉണ്ടാവാറില്ലെന്നും പക്ഷേ ആ സമയത്തെല്ലാം വളരെ പക്വതയോടെയാണ് അവള് പെരുമാറുന്നതെന്നും സയനോര പറയുന്നു. FC